ന്യൂദല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് താത്ക്കാലികമായി ചെറിയ മാന്ദ്യം ഉണ്ടാകുമെങ്കിലും സാമ്പത്തിക രംഗം ചൈനയേക്കാള്‍ വളരുമെന്ന് സാമ്പത്തിക വിദഗ്ധ. നോട്ട് അസാധുവാക്കല്‍ ഭാരതത്തിന്റെ ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയുടെ വേഗതയെ ബാധിക്കുകയില്ല.
ഇന്ത്യന്‍ വംശജയും മുന്‍ സിംഗപ്പൂര്‍ നയതന്ത്രപ്രതിനിധിയുമായ ഡീന്‍ കിഷോര്‍ മഹ്ബൂബനി പറഞ്ഞു. ലീ കുവാന്‍ യൂ പബ്ലളിക് പോളിസി സ്‌കൂളിലെ സാമ്പത്തിക വിദഗ്ധ കൂടിയായ അവര്‍ പറഞ്ഞു. നോട്ട് അസാധുവാക്കല്‍ ദീര്‍ഘകാലത്തേക്ക് ഭാരതത്തിന് ഗുണം ചെയ്യും. മാത്രമല്ല വന്‍തോതിലുള്ള കള്ളപ്പണമാണ് സമ്പദ്‌വ്യവസ്ഥയിലേക്ക് വന്ന കണക്കുള്ള പണമായത്. ഇതും ഭാരതത്തിന് ഗുണം ചെയ്യും.
വന്‍തോതിലാണ് ബാങ്കുകളില്‍ പണമെത്തിയത്.ഇനി ആര്‍ബിഐക്ക് കടം കുറച്ചുവാങ്ങിയാല്‍ മതിയാകും. ഭാരതം ചൈനയേക്കാള്‍ വേഗത്തില്‍ വളരും. ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നല്ല ഗതിവേഗമാണുള്ളത്. അവര്‍ പറഞ്ഞു.
കള്ളനോട്ട് റാക്കറ്റ്: ഭീകരന്‍ പിടിയില്‍
കൊല്‍ക്കത്ത: കള്ളനോട്ട് റാക്കറ്റില്‍ പെട്ട ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ റിപ്പണ്‍ ഷെയ്ഖിനെ (ലിറ്റന്‍ ഷെയ്ഖ്) എന്‍ഐഎ അറസ്റ്റു ചെയ്തു. ബംഗാളിലെ മാള്‍ദയില്‍, ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്.
റാക്കറ്റില്‍ പെട്ട ടൈഗര്‍ എന്നയാളെ കഴിഞ്ഞ ദിവസം പിടിച്ചിരുന്നു. ഇയാളില്‍ നി്ന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് റിപ്പണ്‍ ഷെയ്ഖിനെ പിടിച്ചത്.
















