ന്യൂദല്‍ഹി : ഭാരതത്തിലെ ആളോഹരിവരുമാനം 2016 2017ല്‍ ഒരു ലക്ഷം രൂപയായി ഉയര്‍ന്നതായി റിപ്പോര്‍ട്ട്. അടുത്ത സാമ്പത്തിക വര്‍ഷം ഇത് 10.04 ശതമാനം വളരും.
സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് (സിഎസ്ഒ) അടുത്ത സാമ്പത്തിക വര്‍ഷത്തിലെ ദേശീയ വരുമാനം സംബന്ധിച്ച് പുറത്തുവിട്ട വിലയിരുത്തലിലാണ് ഈ കണക്കുകള്‍.
മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ആളോഹരി വരുമാനം 93,293 ആയിരുന്നു. അടുത്ത വര്‍ഷം ഇത് 103,007 രൂപയാകും.10.04 ശതമാനം വളര്‍ച്ചയാണിത്. ഇന്ത്യയുടെ മൊത്തആഭ്യന്തര ഉത്പ്പാദനത്തിന്റെ വളര്‍ച്ച 7.1 ശതമാനം ആകും.നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് അല്പ്പം കുറവ്. ഇത് സാമ്പത്തിക മേഖലയിലും പ്രതിഫലിക്കും.
















