കൊച്ചി: എയര്‍ എഞ്ചിനീയറിങ്ങും ഇലക്ട്രിക്കല്‍ ഓഫീസേഴ്സ് സ്പെഷ്യല്‍ കോഴ്സും പാസായ നാവിക ഉദ്യോഗസ്ഥരുടെ പാസിങ് ഔട്ട് പരേഡ് ദക്ഷിണ നാവിക കമാന്‍ഡ് ചീഫ് റിയര്‍ അഡ്മിറല്‍ ആര്. ജെ. നഡ്കര്‍ണി അവലോകനം ചെയ്തു.
നാവിക ആസ്ഥാനത്തെ എയ്റോനോട്ടിക്കല്‍ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (നിയാറ്റ്) പരിശീലനം നേടിയ 30 പേരില്‍ ആറ് ഇന്റര്‍നാഷണല്‍ ഓഫീസര്‍മാരുമുണ്ട്. നിയാറ്റ് ഡയറക്ടര്‍ കമ്മഡോര്‍ സഞ്ജീവ് ദുറേജയും പരേഡില്‍ പങ്കെടുത്തു.
മികച്ച നിലയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ലഫ്. ബിപിന്‍ കുമാര്‍ സേഥി, സബ് ലഫ്. വി. കെ. സിങ് എന്നിവര്‍ സമ്മാനം നല്കി.
















