Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

സംസ്‌കൃതമേവ ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2017, 05:02 pm IST
inVaradyam

പ്രൊഫ. സത്യവ്രതശാസ്ത്രി

പ്രൊഫ. സത്യവ്രതശാസ്ത്രി സംസ്‌കൃത ഭാഷാരംഗത്തെ കുലപതിയാണ്. സംസ്‌കൃത ഭാഷയില്‍ ജ്ഞാനപീഠ സമ്മാനിതനായ ഇദ്ദേഹത്തിന് 38-ാമത്തെ വയസ്സില്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. അന്തര്‍ദ്ദേശീയവും ദേശീയവുമായ നൂറ്റിനാല്‍പ്പതോളം പുരസ്‌കാരങ്ങള്‍ നേടി. മൂന്ന് മഹാകാവ്യങ്ങള്‍, മൂന്ന് ഖണ്ഡകാവ്യങ്ങള്‍ തുടങ്ങി സാഹിത്യ, ഭാഷാശാസ്ത്ര വിമര്‍ശന മേഖലകളില്‍ അദ്വിതീയ സ്ഥാനമാണ് ഇദ്ദേഹത്തിനുള്ളത്.

തായ്‌ലന്റിലെ റാണി മഹാചക്രി സ്വിരിന്തോണിനെയടക്കം സംസ്‌കൃതം പഠിപ്പിച്ച ചരിത്രവുമുണ്ട്. പുരിയിലെ ജഗന്നാഥ സംസ്‌കൃത സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ബാങ്കോങ്, തായ്‌ലന്റ്, ജര്‍മ്മനി, ബെല്‍ജിയം, ആല്‍ബോര്‍ട്ട, കാനഡ എന്നിവിടങ്ങളിലെ സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസര്‍ തുടങ്ങി വിശേഷണങ്ങളില്‍ അവസാനിക്കാത്തതാണ് സത്യവ്രതശാസ്ത്രിയുടെ അക്കാദമിക മികവ്. സാമൂഹിക വിഷയങ്ങളിലും വിദ്യാഭ്യാസമേഖലയിലും ഇദ്ദേഹം സജീവമായി ഇടപെടുന്നു. കൊച്ചിയിലെ അന്താരാഷ്‌ട്ര പുസ്തകോത്സവ വേദിയില്‍ ലിറ്റ്‌ഫെസ്റ്റ് ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം അവസാനമായി കേരളത്തില്‍ വന്നത്. അദ്ദേഹം ജന്മഭൂമിക്കനുവദിച്ച അഭിമുഖത്തില്‍ നിന്ന്:

സംസ്‌കൃതം ഭാരതത്തിന്റെ ആത്മാവ്

സംസ്‌കൃതഭാഷ പരിപോഷിപ്പിക്കപ്പെടേണ്ടതുണ്ട്. ഭാരതത്തെ ഏകീകരിക്കുന്നതിനുള്ള ഒരു ഘടകമാണ് സംസ്‌കൃതഭാഷ. ഇന്ന് ചില സംസ്ഥാനങ്ങളിലെ ഏതാനും ഗ്രാമങ്ങളൊഴിച്ച് ഭാരതത്തിലൊരിടത്തും സംസ്‌കൃതം സംസാരഭാഷയല്ല. കര്‍ണാടകയിലും മധ്യപ്രദേശിലുമുള്ള ചില ഗ്രാമങ്ങളില്‍ സംസ്‌കൃതം സംസാരഭാഷയായി നിലനില്‍ക്കുന്നുണ്ട്. മറ്റു പ്രാദേശിക ഭാഷകള്‍ പ്രയോഗിക്കപ്പെടുന്നതുപോലെ സംസ്‌കൃതം പ്രചാരത്തിലില്ല. എന്നാല്‍ സംസ്‌കൃതം പ്രചരിപ്പിക്കേണ്ടത് സര്‍ക്കാറിന്റെ മാത്രം ഉത്തരവാദിത്തമല്ല; ജനങ്ങളാണ് ആ ദൗത്യം ഏറ്റെടുക്കേണ്ടത്.

ഭാഷകളുടെ മാതാവ്

സംസ്‌കൃതത്തിന്റെ ശക്തി എന്താണെന്നാല്‍ അത് ഭാരതീയ ഭാഷകളിലെല്ലാം നിറഞ്ഞുനില്‍ക്കുന്നു എന്നതാണ്. സംസ്‌കൃതത്തിന്റെ സ്വാധീനമില്ലാത്ത ഭാരതീയ ഭാഷയില്ല. മറ്റു പ്രാദേശിക ഭാഷകളിലൂടെ സംസ്‌കൃതം പ്രയോഗിക്കപ്പെടുന്നു എന്നത് നമുക്ക് എല്ലാവര്‍ക്കും അനുഭവമുള്ളതാണ്. നമ്മുടെ വ്യാവഹാരിക ഭാഷകളില്‍ സംസ്‌കൃത സ്വാധീനം ഏറെയാണ്. ഒറീസയില്‍ വൈസ് ചാന്‍സലറായിരിക്കെ സെനറ്റ് യോഗത്തില്‍ പങ്കെടുത്തപ്പോള്‍ ഒരനുഭവമുണ്ടായി. രണ്ടു ദിവസങ്ങളിലായി നടന്ന സെനറ്റ് യോഗത്തില്‍ നിരവധി ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളുമുണ്ടായി. സംസ്‌കൃത സര്‍വകലാശാലയാണെങ്കിലും സെനറ്റ് അംഗങ്ങള്‍ക്കെല്ലാം സംസ്‌കൃതം അറിയാമായിരുന്നില്ല. രണ്ടാം ദിവസം യോഗത്തിന്റെ അവസാന സെഷനില്‍ എനിക്ക് മറുപടി പറയേണ്ടതുണ്ടായിരുന്നു. അംഗങ്ങള്‍ ഉന്നയിച്ച എല്ലാ വിഷയങ്ങളും സ്പര്‍ശിച്ചുകൊണ്ടായിരുന്നു എന്റെ മറുപടി. ഒറിയ ഭാഷ അറിയാമായിരുന്നോ എന്നായിരുന്നു എല്ലാവരുടെയും അന്വേഷണം. ഒറിയ അറിയില്ലെങ്കിലും ഒറിയ ഭാഷയില്‍ അവര്‍ പ്രയോഗിച്ച സംസ്‌കൃത ഭാഷകളുടെ ആധിക്യം കാരണം എനിക്ക് ഏതാണ്ടെല്ലാം മനസ്സിലായിരുന്നു. കശ്മീരില്‍ പോയപ്പോഴും ഇതേ അനുഭവം എനിക്കുണ്ടായി.

ഭരണഘടനാ രൂപീകരണ സമയത്തുതന്നെ സംസ്‌കൃത ഭാഷയെ ബന്ധഭാഷയാക്കണമെന്നും ഉദ്ദേശ്യമുണ്ടായിരുന്നു. അംബേദ്കര്‍ തന്നെയാണ് ഇത് മുന്നോട്ടു വച്ചത്. എന്നാല്‍ അത് നടപ്പായില്ല. സംസ്‌കൃതം രാജ്യത്തിനുള്ളിലെ അതിരുകളില്ലാതാക്കുന്നു. ദേശീയോദ്ഗ്രഥനത്തെ ശക്തിപ്പെടുത്താന്‍ സംസ്‌കൃതത്തിന് കഴിയും. ഇംഗ്ലീഷ് ബന്ധഭാഷയാകേണ്ടതായിരുന്നില്ല. കാരണം ഇംഗ്ലീഷ് ഇന്ത്യന്‍ ഭാഷയല്ല. എന്നാല്‍ ഇന്ന് നമുക്ക് ഇംഗ്ലീഷിനെ ആശ്രയിക്കേണ്ടിവരുന്നു. ദമയന്തിയുടെ സ്വയംവരസമയത്ത് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് രാജാക്കന്മാര്‍ എത്തിയിരുന്നു. വിവിധ പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കുന്നവര്‍. എന്നാല്‍ പരസ്പരം മനസ്സിലാക്കാന്‍ ഇവര്‍ക്ക് ഇടയില്‍ ബന്ധഭാഷയായി നിലനിന്നത് സംസ്‌കൃതമാണ്.

എല്ലാ ഭാരതീയ ഭാഷകളും ശക്തിപ്പെടണം. എല്ലാ പ്രാദേശിക ഭാഷകളില്‍ നിന്നും ഉത്തമ സാഹിത്യകൃതികള്‍ മറ്റു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തണം. ഭാഷയുടെ അതിരുകള്‍ കടന്ന് സംസ്‌കാരത്തിന്റെ വ്യാപനം നടക്കണം.

മാനുഷിക മൂല്യങ്ങള്‍ തിരിച്ചുപിടിക്കണം

മാനുഷികമൂല്യങ്ങള്‍ തിരിച്ചുപിടിക്കുക എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ ആവശ്യം. ‘മാനുഷിക മൂല്യങ്ങള്‍ നിര്‍വചനങ്ങളും വ്യാഖ്യാനങ്ങളും’ എന്ന പുസ്തകത്തില്‍ ഞാനിത് വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. മാനുഷിക മൂല്യങ്ങളെക്കുറിച്ചുള്ള സംസ്‌കൃത പദങ്ങളുടെ വ്യാഖ്യാനമാണതിലുള്ളത്. സത്യം എന്ന വാക്ക് എല്ലാ ഭാരതീയ ഭാഷകളിലും പ്രചാരത്തിലുണ്ട്. കേനോപനിഷത്തില്‍ ‘അമായിതി സത്യമിതി’ എന്ന് പറയുന്നു. വാക്കിന്റെയും ശരീരത്തിന്റെയും മനസ്സിന്റെയും സമ്യക്കായ അവസ്ഥയെ ആണ് സത്യം എന്നു പറയുന്നത്. ചരിത്രാതീത കാലത്തുതന്നെയുള്ള വ്യാഖ്യാനമാണിത്. വാക്കും പ്രവര്‍ത്തിയും ഒന്നാകുന്നതിനെ യോഗസൂത്രത്തില്‍ സത്യം എന്ന് വിളിക്കുന്നു. സത്യം ഒന്നേയുള്ളൂവെന്നും അത് പ്രപഞ്ചത്തിലെ ഒന്നിനും അഹിതകരമാകരുതെന്നും പറയുന്നു. സത്യം, ഈശ്വര നന്മയെന്നു തന്നെ പറയാം. ഗുരുനാനാക്കും ഇതുതന്നെയാണ് പറയുന്നത്. എന്നാല്‍ സത്യം അനുശീലിക്കാന്‍ വളരെയധികം പ്രയാസമുണ്ട്. നാമെല്ലാവരും സത്യാന്വേഷണ പരീക്ഷയിലാണ്. ഓരോവാക്കിന്റെയും അര്‍ത്ഥവും വ്യാഖ്യാനവും പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. സ്‌കന്ദപുരാണത്തില്‍ ആറു തരം ദാനങ്ങളെക്കുറിച്ച് പറയുന്നു. അര്‍ത്ഥദാനം, ഭയദാനം, കാമ്യദാനം, യശോദാനം തുടങ്ങിയവ. ഇത്തരത്തിലുള്ള മൂല്യങ്ങളുടെ സ്ഥാപനം സമൂഹത്തില്‍ ഉണ്ടാവണം.

ധര്‍മ്മം മാനവരാശിയുടെ മോചനമന്ത്രം

പ്രൊഫ. സത്യവ്രതശാസ്ത്രിയോടൊപ്പം
കവി എസ്. രമേശന്‍ നായര്‍

ജനജീവിതത്തില്‍ മൂല്യങ്ങള്‍ പ്രകടമാകണം. ഇന്ന് സമൂഹത്തില്‍ അത് അനുപേക്ഷണീയമാണ്. ദയയും സ്‌നേഹവും സഹവര്‍ത്തിത്വവും ഉണ്ടാകാന്‍ ഇത് ആവശ്യമാണ്.

ധാരണം ചെയ്യുന്നതാണ് ധര്‍മ്മം. ്മഹൗല എന്ന വാക്കിന്റെ വിവര്‍ത്തനമായി ഇതിനെ വിേശഷിപ്പിക്കാം. സമൂഹത്തെ നിലനിര്‍ത്തുന്നതാണ് ധര്‍മ്മം. ധര്‍മ്മമില്ലാതെ സമൂഹത്തിന് നിലനില്‍ക്കാനാവില്ല. ധര്‍മ്മാചരണം ഒരു വ്യക്തിയില്‍ നിന്ന് ആരംഭിക്കണം. വ്യക്തിയുടെ ധര്‍മ്മനിഷ്ഠ സമൂഹത്തിന്റെ സ്വഭാവമാകുകയും അതില്‍ നിന്ന് രാഷ്‌ട്രത്തിനും സമ്പൂര്‍ണ മാനവരാശിക്കും ധര്‍മ്മാചരണം സാധ്യമാവുകയും ചെയ്യുന്നു. ധര്‍മ്മാചരണവും ധര്‍മ്മത്തിന്റെ പ്രാധാന്യവും നമ്മുടെ പാഠ്യപദ്ധതിയുടെ ഭാഗമാകണം. അതുവഴി വിദ്യ വിജ്ഞാനത്തിലേക്ക് നയിക്കപ്പെടണം. ‘സ വിദ്യയാ യാ വിമുക്തയേ’ എന്നാണല്ലോ. വിദ്യ വിമോചനത്തിനുള്ള വാതിലാകണം. വിദ്യ മനുഷ്യജീവിതത്തെ നവീകരിക്കുന്നതിനായിരിക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

Kerala

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

India

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.