നാഗ്പ്പൂര്‍: പ്രമുഖ മാവോയിസ്റ്റ് വനിതാ നേതാവ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സൂരജ്ഗഡ് ആക്രമണത്തിലെ പ്രധാനപ്രതി ജ്യോതി ഗവ്ദേയാണ് കഴിഞ്ഞ രാത്രിയിലുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചത്.
ഗഡ്ചിറോളിയിലെ ബോട്ടിസാരി കാട്ടിലാണ് ഏറ്റുമുട്ടലുണ്ടായത്.ഡിസംബര്‍ 22ന് സൂരജ്ഗഡിലെ ലോയ്ഡ് ഇരുമ്പ് ഖനിയില്‍ നടന്ന ആക്രമണത്തില്‍ 80 വാഹനങ്ങള്‍ കത്തിച്ചിരുന്നു.മാവോയിസ്റ്റുകളുടെ കസന്‍സൂര്‍ ദളത്തിന്റെ ഡപ്യൂട്ടി കമാന്‍ഡറായിരുന്നു ജ്യോതി.
കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട സീനിയര്‍ കമാന്‍ഡര്‍ ദിവാകറുടെ ഭാര്യയായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം കുറച്ചുകാലം മാറിനിന്ന ജ്യോതി അടുത്തിടെയാണ് വീണ്ടും സജീവമായത്.
















