മാഹി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ നയിക്കുന്ന ഉത്തരമേഖലാ പ്രചരണ ജാഥക്ക് 9ന് വൈകുന്നേരം 5 മണിക്ക് മാഹി മുനിസിപ്പല്‍ മൈതാനിയില്‍ സ്വീകരണം നല്‍കും. പള്ളൂരില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സത്യന്‍ കുനിയില്‍ അദ്ധ്യക്ഷത വഹിച്ചു. വിജയന്‍ വട്ടിപ്രം ഉദ്ഘാടനം ചെയ്തു. കാട്ടില്‍ ശശിധരന്‍, പി.ടി.ദേവരാജന്‍, വിജയന്‍ പൂവ്വച്ചേരി, കെ.പി.മനോജ്, പി.ആഞ്ജനേയന്‍, പി.ജിജില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















