കണ്ണൂര്‍: പെരിങ്ങോം മടക്കാംപൊയില്‍ കോളനിയിലെ നാല് യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങാത്തതില്‍ അംബേദ്കര്‍ ജനപരിഷത്ത് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ ജില്ലയില്‍ ദളിതര്‍ക്ക് നേരെ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും യോഗം ചൂണ്ടിക്കാട്ടി. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് സത്യന്‍ തിരുമേനി, സംസ്ഥാന ഭാരവാഹികളായ അനീഷ് സ്വാമിമുക്ക്, പി.രാഘവന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി. കരുണാകരന്‍, കുമാര്‍ കാങ്കോല്‍ എന്നിവര്‍ സംസാരിച്ചു.
















