ന്യൂദല്‍ഹി: ബിജെപി ദേശീയ ഭാരവാഹികളുടെ യോഗം ദല്‍ഹിയില്‍ തുടങ്ങി. വൈകിട്ട് ചേരുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിന് മുന്നോടിയായിട്ടാണ് ഭാരവാഹികളുടെ യോഗം ചേരുന്നത്. ഉച്ചയ്‌ക്ക് ശേഷം തുടങ്ങുന്ന നിര്‍വാഹക സമിതി യോഗം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ യോഗം ഉദ്ഘാടനം ചെയ്യും.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന യോഗത്തില്‍ നോട്ട് അസാധുവാക്കിയതിന് ശേഷമുള്ള സ്ഥിതിഗതികളും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലിലെ ഒരുക്കങ്ങളും വിലയിരുത്തും. പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പദ്ധതികള്‍ക്ക് യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിക്കും. കശ്മീരിലെ മിന്നലാക്രമണം അടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ പിന്തുണച്ചുകൊണ്ടുള്ള രാഷ്‌ട്രീയകാര്യ പ്രമേയവും യോഗം പാസാക്കും
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ താഴെത്തട്ടില്‍ വിശദീകരിക്കാന്‍ പ്രചാരണ പദ്ധതിയും തയ്യാറാക്കും. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തെ അഭിസംബോധന ചെയ്യും. കേരളത്തില്‍ നിന്നും സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എം.എല്‍.എ, പി.കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍, വി.മുരളീധരന്‍, എം.ഗണേശന്‍, കെ.സുഭാഷ് എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.
















