ചണ്ഡീഗഡ്: നാഷണല്‍ ഹെറാള്‍ഡ് കേസ് അന്വേഷിക്കണമെന്ന ഹരിയാന സര്‍ക്കാരിന്റെ ആവശ്യം തങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് സിബിഐ അറിയിച്ചു.
2005ല്‍ നാഷണല്‍ ഹെറാള്‍ഡിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേണലിന് ഭൂമി അനുവദിച്ചതില്‍ വന്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. നിയമോപദേശം തേടിയ ശേഷം അന്വേഷണം തുടങ്ങും.
ആരോപണം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തി ക്രമക്കേടണ്ടെന്നും ഇതില്‍ മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയ്‌ക്ക് പങ്കുണ്ടെന്നും കണ്ടെത്തിയിരുന്നു.
















