ജയ്‌പൂര്‍: രാജസ്ഥാനിലെ ചുരുവില്‍ കൂട്ടബലാത്സംഗത്തിന് ശേഷം ദേഹത്ത് കൂടി മോട്ടോര്‍ സൈക്കിള്‍ ഓടിച്ചു കയറ്റിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍. ഡിസംബര്‍ 24 നായിരുന്നു സംഭവം.
12-ാം ക്ലാസില്‍ പഠിക്കുന്ന മകളെ അറിയാവുന്ന രണ്ട് പേരാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പിതാവ് പരാതിയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് രാകേഷ് (22), ബന്ധു നരേഷ് (26) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
യുവാക്കളുടെ മര്‍ദ്ദവും ക്രൂരതയും കാരണം പെണ്‍കുട്ടിയുടെ നട്ടെല്ലിന് ഗുരുതരമായ ക്ഷതമേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ജയ്‌പൂര്‍ എസ്എംഎസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് കണ്ണിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
















