
പയ്യന്നൂര്‍: അഞ്ഞൂറിലേറെ സ്ത്രീകള്‍ അണിനിരന്ന കരിവെള്ളൂര്‍ മുച്ചിലോട്ട് എരമംകൂര്‍ തറവാട് കലവറ നിറക്കല്‍ ഘോഷയാത്ര കരിവെള്ളൂര്‍ മുച്ചിലോട്ട് തിരുമുറ്റത്തെത്തി. മുത്തുക്കുടകളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ ക്ഷേത്ര സന്നിധിയിലെത്തിയ കലവറനിറക്കല്‍ ഘോയതാത്രയെ അചാരസ്ഥാനീകരും കോയ്‌മമാരും, പെരുങ്കളിയാട്ടം ആഘോഷ കമ്മിറ്റി ഭാരവാഹികളും, ക്ഷേത്രം ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു.
















