ലക്നൗ: വരാൻ പോകുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്കു മത്സരിക്കുമെന്ന് ബി എസ് പി. തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ലെന്ന് ബി എസ് പി നേതാവ് മായാവതി അറിയിച്ചു
കേന്ദ്ര ബജറ്റ് തെരഞ്ഞെടുപ്പിന് മുമ്പ് അവതരിപ്പിക്കാന്‍ പാടില്ലെന്ന് മായാവതി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ ഇടപെടണം. തെരഞ്ഞെടുപ്പിന് മുമ്പ് ബജറ്റ് അവതരിപ്പിച്ചാല്‍ അത് ജനങ്ങളെ സ്വാധീനിക്കുമെന്നും അവര്‍ ആരോപിച്ചു.
















