ന്യൂദല്‍ഹി: ഫാ. ടോം ഉഴുന്നാലില്‍ യെമനിലേക്ക് പോകുന്നതിനെ വിലക്കിയിരുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍. സംഘര്‍ഷമുളള അവിടേക്ക് അദ്ദേഹം പോയത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നു. അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അദ്ദേഹത്തെ ഭീകരരുടെ പിടിയില്‍ നിന്ന് മോചിപ്പിക്കാന്‍ പ്രത്യേക കര്‍മ്മ സമിതി രൂപീകരിച്ചിട്ടുണ്ട്. മോചനത്തിനുള്ള ശ്രമങ്ങള്‍ നയതന്ത്രതലത്തില്‍ തുടരുകയാണ്. ഭീകരര്‍ അദ്ദേഹത്തെ എവിടേക്കാണ് കൊണ്ടുപോയതെന്നോ എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നോ ഒരു വിവരവുമില്ല. രക്ഷപ്പെടുത്താന്‍ സാധ്യമായ ശ്രമങ്ങളെല്ലാം നടത്തുന്നുണ്ട്. അദ്ദേഹം പറഞ്ഞു.
















