ഇരിട്ടി: ഉടുമ്പിനെ കൊന്ന് ഇറച്ചി പാകം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ഇരിട്ടി പോലീസിന്റെ പിടിയിലായി. കുന്നോത്ത് ഇരുപത്തി ഒന്‍പതാം മൈല്‍ സ്വദേശി കെ.ഷാജി ( 44) ആണ് ഇരിട്ടി എസ്‌ഐ സുധീര്‍ കല്ലന്റെ പിടിയിലായത്. ഇറച്ചിയും ഇറച്ചി പാകം ചെയ്യാന്‍ ശ്രമിച്ച പാത്രങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. എസ്‌ഐ ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറിയ പ്രതിയെ ഇന്‍സ്‌പെക്ടര്‍ മനോഹരന്‍ കോട്ടാത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.
















