തലശ്ശേരി: ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013 നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കരട് മുന്‍ഗണനാപട്ടികയിന്‍മേല്‍ 2016 നവംബര്‍ 5 നുള്ളില്‍ ആക്ഷേപങ്ങളും പരാതികളും സമര്‍പ്പിക്കുന്നതിന് പല കാരണങ്ങളാല്‍ സാധിക്കാതിരുന്നവര്‍ക്ക് ഒരു അവസരംകൂടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മുന്‍ഗണന കരട് പട്ടികയുമായി ബന്ധപ്പെട്ട് ഇനിയും പരാതി സമര്‍പ്പിക്കാനുള്ളവര്‍ 7 ന് ബന്ധപ്പെട്ട പഞ്ചായത്ത്, മുന്‍സിപ്പല്‍, വില്ലേജ് ഓഫീസുകളിലും തലശ്ശേരി താലൂക്ക് സപ്ലൈ ഓഫീസിലും രേഖകള്‍ സഹിതം എത്തി കാലത്ത് 10 മണിക്കും വൈകിട്ട് 5 മണിക്കുമിടയില്‍ പരാതികള്‍ സമര്‍പ്പിക്കണമെന്ന് തലശ്ശേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
















