Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്‌പെഷ്യലിസ്റ്റ് തസ്തികകളില്‍ ഡോക്ടര്‍മാരില്ല: ഓപ്പറേഷന്‍ തീയ്യറ്റര്‍ തകര്‍ന്നതിന് പിന്നാലെ മറ്റ് പല കെട്ടിടങ്ങളും തകര്‍ച്ചാ ഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2017, 11:04 pm IST
in Kannur

ജില്ലാ ആശുപത്രിയോട് അധികൃതര്‍ കാട്ടുന്ന അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തം

കണ്ണൂര്‍: കാലങ്ങളായി ജില്ലയിലെ ആയിരക്കണക്കിന് ജനങ്ങളുടെ ആതുരശുശ്രൂഷാ രംഗത്തെ ഏക ആശ്രയമായിരുന്ന ജില്ലാ ആശുപത്രി സംസ്ഥാനം മാറിമാറി ഭരിച്ച ഗവണ്‍മെന്റുകളുടെ കടുത്ത അനാസ്ഥ കാരണം അനുദിനം തകര്‍ന്നുകൊണ്ടിരിക്കുന്ന സ്ഥിതിയാണ്. പല സ്‌പെഷ്യലിസ്റ്റ് തസ്തികകളിലും ഡോക്ടര്‍മാരില്ലാതായിട്ട് മാസങ്ങളായി. ആശുപത്രിയുടെ അനുബന്ധ കെട്ടിടങ്ങളുടെ സ്ഥിതിയാകട്ടെ പരമദയനീയമാണ്. പല കെട്ടിടങ്ങളും ഏതു സമയത്തും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണ്. കഴിഞ്ഞദിവസം തകര്‍ന്ന ഓപ്പറേഷന്‍ തീയ്യറ്ററിന് പുറമേ പല ഘട്ടങ്ങളിലായി മോഡികൂട്ടിയ അനുബന്ധ കെട്ടിടങ്ങളില്‍ പലതും തകര്‍ച്ചയുടെ വക്കിലാണ്. തലശ്ശേരി ജനറല്‍ ആശുപത്രി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളുടെ വികസനത്തിനായി നിരവധി പദ്ധതികളുമായി മുന്നോട്ട് വരുന്ന സംസ്ഥാന ഭരണകൂടം ജില്ലാ ആശുപത്രിയോട് കാണിക്കുന്ന അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

നാല് ഡോക്ടര്‍മാരുണ്ടായിരുന്ന അസ്ഥിരോഗ വിഭാഗത്തില്‍ ഇപ്പോള്‍ രണ്ട് ഡോക്ടര്‍മാരാണുള്ളത്. ഒര് തസ്തിക വര്‍ഷങ്ങളായി ഒഴിഞ്ഞികിടക്കുകയാണ്. മറ്റൊരു തസ്തികയിലെ ഡോക്ടറെയാകട്ടെ ഏതാനും നാളുകള്‍ക്ക് മുമ്പ് എറണാകുളത്തേക്ക് സ്ഥലം മാറ്റുകയായിരുന്നു. ഇഎന്‍ടി വിഭാഗത്തിലും നേരത്തെ നാല് ഡോക്ടര്‍മാരുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. ഇതില്‍ ഒരാള്‍ അവധിയിലുമാണ്. അനസ്‌തേഷ്യ വിഭാഗത്തിലാകട്ടെ മുഴുവന്‍ ഡോക്ടര്‍മാരും സ്ഥലംമാറ്റം വാങ്ങി പോയതിനെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മുഴുവന്‍ സ്തംഭിച്ച അവസ്ഥപോലും ഏതാനും നാള്‍ മുമ്പ് ഉണ്ടായിരുന്നു. ശസ്ത്രക്രിയ മുടങ്ങിയതിനെ തുടര്‍ന്ന് താത്കാലികമായി രണ്ട് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിച്ചിരുന്നുവെങ്കിലും ഈ വിഭാഗത്തില്‍ ഇപ്പോഴും ഡോക്ടര്‍മാരുടെ എണ്ണക്കുറവ് ശസ്ത്രക്രിയകളെ ബാധിക്കുന്നതായി പരാതിയുണ്ട്. മറ്റ് പല വിഭാഗങ്ങളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതെ സമാനമായ സ്ഥിതിയാണ് നിലനില്‍ക്കുന്നത്.

ഒരുകാലത്ത് സര്‍വ്വപ്രതാപത്തോടെ പ്രവര്‍ത്തിച്ചിരുന്ന ആശുപത്രിയുടെ ഇന്നത്തെ അവസ്ഥക്ക് മുഖ്യഉത്തരവാദികള്‍ സംസ്ഥാനം മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികളാണ്. ഭരണവും ആരോഗ്യമന്ത്രിമാരും മാറിമാറി വരുമ്പോള്‍ ജില്ലാ ആശുപത്രിക്ക് വേണ്ടി നിരവധി പ്രഖ്യാപനങ്ങള്‍ നടത്താറുണ്ടെങ്കിലും ഇതെല്ലാം കടലാസില്‍ ഒതുങ്ങാറാണ് പതിവ്. ഏറ്റവുമൊടുവില്‍ അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാറിലെ ആരോഗ്യമന്ത്രി തന്നെ കണ്ണൂര്‍ സ്വദേശിയാണെങ്കിലും ജില്ലാ ആശുപത്രിയോട് ആരോഗ്യവകുപ്പ് കടുത്ത അനാസ്ഥ തുടരുകയാണ്.

ജില്ലാ ആശുപത്രിയോട് അധികൃതര്‍ കാട്ടുന്ന അനാസ്ഥക്ക് പിന്നില്‍ ജില്ലാ ആസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുമായുള്ള ഒത്തുകളിയാണെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ജില്ലയിലെ താലൂക്ക് ആശുപത്രികളായ തലശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂര്‍ തുടങ്ങിയ ആശുപത്രികളില്‍ ഡോക്ടര്‍മാരെ ആവശ്യത്തിന് നിയോഗിക്കുമ്പോഴും ജില്ലാ ആശുപത്രിയെ അധികൃതര്‍ തഴയുകയാണ്. അതുപോലെ ജില്ലയിലെ മറ്റ് സര്‍ക്കാര്‍ ആശുപത്രികളുടെ കെട്ടിട വികസനത്തിന് എംഎല്‍എ ഫണ്ടില്‍ നിന്നും മറ്റും പണം യഥേഷ്ടം ലഭ്യമാക്കുമ്പോള്‍ ജില്ലാ ആശുപത്രിക്കായി കാര്യമായ സഹായധനം ലഭിക്കുന്നില്ല. ആശുപത്രിയുടെ അനുബന്ധ കെട്ടിടങ്ങളില്‍ പലതും കാലപ്പഴക്കത്താല്‍ ജീര്‍ണാവസ്ഥയിലാണ്. മാറിമാറി വരുന്ന സര്‍ക്കാറുകളും ജില്ലാ പഞ്ചായത്തും കെട്ടിടം അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഫണ്ട് അനുവദിക്കുകയും പഴകിയ കെട്ടിടത്തിന് മുകളില്‍ത്തന്നെ ബലപ്പെടുത്തല്‍ നടത്താതെ മോഡി കൂട്ടുകയുമാണ് കാലാകാലങ്ങളില്‍ ചെയ്തുവരുന്നത്. ഇതുകൊണ്ടുതന്നെ പലപ്പോഴും മോഡി കൂട്ടിയ കെട്ടിടങ്ങളുടെ കോണ്‍ക്രീറ്റ് ഉള്‍പ്പെടെ അടര്‍ന്ന് വീണ് അറ്റകുറ്റപ്പണിക്ക് ചെലവഴിച്ച പണം ധൂര്‍ത്തായി മാറുന്ന സ്ഥിതിയാണ്. ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കുകയും പഴക്കം വന്ന കെട്ടിടങ്ങള്‍ മുഴുവന്‍ പൊളിച്ചുനീക്കി പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്ന് എത്രയും പെട്ടെന്ന് ഉണ്ടായില്ലെങ്കില്‍ സര്‍ക്കാര്‍ ആതുരാലയമായ ജില്ലാ ആശുപത്രിയെ ജനം കൈവിടുന്ന സ്ഥിതിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

Kerala

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

Kerala

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

Kerala

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

പുതിയ വാര്‍ത്തകള്‍

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

ചരിത്രം കുറിച്ച് ബഫാന ബഫാന

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്

981 ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം… മഞ്ഞക്കുപ്പായത്തില്‍

വിനീഷ്യസ് ബ്രസീല്‍… സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച് ബ്രസീല്‍ (3-0) നോക്കൗട്ടില്‍

വീല്‍ചെയറില്‍ ആരാധകരെ കാണാനെത്തി ഇസ്മയില്‍ കോനെ

ബോസ്‌നിയ മികച്ച മൂന്നാംസ്ഥാനക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.