മാഹി: മാഹി പ്രീ എക്‌സാമിനേഷന്‍ കോച്ചിങ്ങ് സെന്റര്‍ സില്‍വര്‍ ജൂബിലി ആഘോഷം 7, 8 തീയ്യതികളില്‍ മാഹി സിവില്‍ സ്‌റ്റേഷന്‍ ഓഡിറ്റോറിയത്തില്‍ ഡോ.വി.രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുമെന്ന് മാഹി ചീഫ് എജുക്കേഷനല്‍ ഓഫീസര്‍ എസ് ഇളങ്കോവന്‍ വാര്‍ത്താ സമ്മേനത്തില്‍ പറഞ്ഞു. ഇതോടനുബന്ധിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഞായറാഴ്ചകളില്‍ പിഇസിസിയില്‍ സൗജന്യ പരിശീലനവും നല്‍കും. 7 ന് രാവിലെ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ അസമിനിസ്‌ട്രേറ്റര്‍ എസ്.മാണിക്കന്‍ അദ്ധ്യഷത വഹിക്കും. ഉച്ചക്ക് 2 ന് ട്രെയിനര്‍ അജിത് കുമാറിന്റെ നേത്യത്വത്തില്‍ മോട്ടിവേഷന്‍ ക്ലാസ്സ് നടക്കും. 8 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ ഐഎഎസ് ട്രയിനര്‍ ടി.പി.ശശി കുമാര്‍ ഉദ്യോഗാര്‍ത്ഥികളുമായി സംവദിക്കും. പത്രസമ്മേളനത്തില്‍ കെ.ചന്ദ്രന്‍, കെ.രാധാകൃഷ്ണന്‍, പി.ജിതേഷ് എന്നിവരും പങ്കെടുത്തു.
















