കണ്ണൂര്‍: ‘പ്രാണി സ്‌നേഹം, പ്രപഞ്ചസ്‌നേഹം’ എന്ന ദര്‍ശനത്തിന് ഊന്നല്‍കൊടുത്തുകൊണ്ട് 14 മുതല്‍ 20 വരെ ജന്തുക്ഷേമ വാരമായി ആചരിക്കാന്‍ എസ്പിസി തീരുമാനിച്ചു. നിര്‍വ്വാഹക സമിതി യോഗത്തില്‍ പ്രസിഡണ്ട് അഡ്വ.കെ.കെ.ബലറാം അധ്യക്ഷത വഹിച്ചു. വെറ്ററിനറി പ്രതിനിധി ഡോ.എം.സി.രാജേന്ദ്രകുമാര്‍, വൈസ് പ്രസിഡണ്ട് പി.കെ.പ്രേമരാജന്‍, സെക്രട്ടറി അഡ്വ.പി.സി.പ്രദീപ്, അഡ്വ.കെ.വിനോദ്‌രാജ്, എ.എം.ജയറാം, പി.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മൃഗങ്ങള്‍ക്ക് സൗജന്യ കുത്തിവെപ്പ്, ബാലചിത്രരചനാമേള, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങിയവ വാരാചരണത്തിന്റ ഭാഗമായി നടക്കും.
















