കണ്ണൂര്‍: പുതിയതെരു ദേവി ലൈറ്റ് ആന്റ് സൗണ്ട്‌സ് ഉടമ ഷാജി നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വാടകയ്‌ക്ക് നല്‍കിയ 150 ഓളം കസേരകളും കര്‍ട്ടനുകളും സാമുഹ്യ ദ്രോഹികള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ പുതിയതെരു മേഖലാ കമ്മറ്റിയോഗം പ്രതിഷേധിച്ചു.
മേഖലാ പ്രസിഡണ്ട് കെ.എം.ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി.ബാലന്‍ ഉദ്ഘാടനം ചെയ്തു. കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും സര്‍ക്കാറിനോട് ആവശ്യപ്പട്ടു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.രവീന്ദ്രന്‍, സംസ്ഥാന സെക്രട്ടറി പി.കെ.സന്തോഷ് കുമാര്‍, ജില്ലാ പ്രസിഡണ്ട് പി.പി.പ്രകാശ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയതെരു മേഖലാ സെക്രട്ടറി കെ.വി.സശീന്ദ്രന്‍ സ്വാഗതവും ട്രഷറര്‍ എം.അബൂബക്കര്‍ നന്ദിയും പറഞ്ഞു.
















