പയ്യന്നൂര്‍: കരിവെള്ളൂര്‍ മുച്ചിലോട്ട് പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് ആയിരത്തോളം സ്ത്രീകളും കുട്ടികളും വാല്യക്കാരുമടങ്ങുന്നവരുടെ കലവറനിറക്കല്‍ ഘോഷയാത്ര പാലക്കുന്ന് പാട്ടിയമ്മ എയുരി സ്‌കൂള്‍ പരിസരത്ത് നിന്നാരംഭിച്ച് ക്ഷേത്ര സിധിയില്‍ സമാപിച്ചു. പതിമൂന്ന് പ്രാദേശിക കേന്ദ്രങ്ങളില്‍ നടത്തിയ ജൈവ പച്ചക്കറിക്കകൃഷിയുടെ വിളവെടുപ്പുത്സവത്തിനു ശേഷമുള്ള കലവറ നിറക്കല്‍ ഘോഷയാത്രയെ ക്ഷേത്രം സ്ഥാനീകരും കോയ്‌മമാരും സംഘാടകസമിതി ഭാരവാഹികളും ചേര്‍ന്ന് ക്ഷേത്ര സന്നിധിയില്‍ സ്വീകരിച്ചു. പെരിങ്ങോം പ്രാദേശിക കമ്മിറ്റിയടക്കം 14 പ്രാദേശിക കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു കലവറ നിറക്കല്‍ ഘോഷയാത്ര നടന്നത്. വാദ്യമേളങ്ങളുടെയും മുത്തുക്കുടയുടേയും അകമ്പടിയോടെ നടന്ന ഘോഷയാത്ര നയന മനോഹരമായ കാഴ്ച തന്നെയായിരുന്നു. ഓണക്കുന്ന്, ഈയ്യക്കാട്, ചന്തേര, കൂക്കാനം, പെരളം കട്ടച്ചേരി, പുത്തിലോട്ട്, വെള്ളച്ചാല്‍, പലിയേരി, വടക്കുമ്പാട്, പിലിക്കോട്, പെരിങ്ങോം എന്നീ പ്രാദേശിക കേന്ദ്രങ്ങളായിരുന്നു കലവറ നിറക്കല്‍ ഘോഷയാത്രയില്‍ അണിനിരന്നത.് ജനുവരി 7 മുതല്‍ 12 വരെയാണ് കരിവെള്ളൂര്‍ മുച്ചിലോട്ട് പെരുങ്കളിയാട്ടം നടക്കുന്നത്.
















