ചെന്നൈ: ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റായി എംകെ സ്റ്റാലിനെ തെരഞ്ഞെടുത്തു. പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം . പാര്‍ട്ടി അധ്യക്ഷന്‍ കരുണാനിധി യോഗത്തില്‍ പങ്കെടുത്തില്ല. കരുണാനിധിയുടെ മോശം ആരോഗ്യനിലയെ തുടര്‍ന്നാണ് ഡിഎംകെയിലെ ഈ അധികാര കൈമാറ്റം.
രണ്ട് ജനറല്‍ സെക്രട്ടറിമാരെ കൂടി നിയമിക്കാനും യോഗത്തില്‍ ധാരണയായി. നിലവില്‍ ഡിഎംകെയുടെ ട്രഷററാണ് സ്റ്റാലിന്‍. പാര്‍ട്ടി അധ്യക്ഷനായ കരുണാനിധിയ്‌ക്ക് തുല്യമായ അധികാരങ്ങളോടെയാണ് സ്റ്റാലിനെ വര്‍ക്കിംങ് പ്രസിഡന്റായി തെരഞ്ഞെടുത്തിരിക്കുന്നത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതക്ക് യോഗം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 15 പ്രമേയങ്ങളും കൗണ്‍സില്‍ പാസ്സാക്കി.
















