മുംബൈ: ബോളീവുഡ് താരങ്ങളുടെ പേരുകള്‍ മയക്കുമരുന്ന് കടത്തലിന് ഉപയോഗിക്കുന്നതായി ക്രൈംബ്രാഞ്ച്. ആലിയ ഭട്ടിന്റെ പേരാണ് കൊക്കൈയ്ന്‍ കടത്തലിന് ഉപയോഗിക്കുന്നത്. കങ്കണ കഞ്ചാവ്, കത്രീന കൈഫ് ഹെറോയ്ന്‍, പ്രിയങ്ക ചോപ്രഎല്‍എസ്ഡി, അനുഷ്‌ക ശര്‍മ ഹാഷിഷ്, രണ്‍വീര്‍ സിങ് പെഡ്‌ലെര്‍, രണ്‍ബീര്‍ കപൂര്‍ ഹോസ്റ്റ്, നര്‍ഗിസ് ഫക്രി എക്റ്റസി, എന്നിങ്ങനെ ഉപയോഗിക്കുന്നതായാണ് കണ്ടെത്തല്‍.
പലപ്പോഴും ഫോണ്‍ സംഭാഷണങ്ങളില്‍ ആണ് ഇത്തരം പേരുകള്‍ മാഫിയകള്‍ പറയുന്നത്. സുല്‍ത്താന്‍ വൈകിയാണ് എത്തുന്നത്, സുല്‍ത്താന്‍ ബോക്‌സ്ഓഫീസില്‍ ഹിറ്റായിരുന്നു, ഇവയൊക്കെ മയക്കുമരുന്നു കടത്തലിന് ഉപയോഗിക്കുന്ന കോഡ് ഭാഷകളാണ്.
ഇത്തവണത്തെ പുതുവത്സരാഘോഷ പരിപാടിയ്‌ക്കും ഇത്തരം കോഡ് ഉപയോഗിച്ചിരുന്നു.
















