ന്യൂദല്‍ഹി: സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ജഗദീഷ് സിങ് കെഹാര്‍ അധികാരമേറ്റു. രാവിലെ ഒമ്പതിന് രാഷ്‌ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി സത്യാവാചകം ചൊല്ലിക്കൊടുത്തു.
സിഖ് സമുദായത്തില്‍ നിന്നുള്ള ആദ്യചീഫ് ജസ്റ്റിസായ കെഹാറിന് 2017 ഓഗസ്റ്റ് 17 വരെയാണ് കാലാവധി. ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂര്‍ വിരമിച്ച ഒഴിവിലാണ് 44ാമത് ചീഫ് ജസ്റ്റീസായി കെഹാര്‍ ചുമതലയേറ്റത്.
















