ഹൈദരാബാദ്: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ സൈന നേവാളിന് തോല്‍വി. ഹൈദരാബാദ് ഹണ്ടേഴ്‌സിന്റെ കരോളിന മരിനാണ് അവധ് വാരിയേഴ്‌സിനായി ഇറങ്ങിയ സൈനയെ കീഴടക്കിയത്, സ്‌കോര്‍: 15-14, 11-5. ആദ്യ കളിയില്‍ പുരുഷ സിംഗിള്‍സില്‍ അവധിന്റെ വിന്‍സന്റ് വോങ് വിങ് ഹൈദരാബാദിന്റെ ബി. സായി പ്രണീതിനെ തോല്‍പ്പിച്ചു, സ്‌കോര്‍: 11-13, 11-6, 13-11.
















