സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും മിസ്ബ ഉള്‍ ഹഖ് പാക്കിസ്ഥാനെ നയിക്കും. സിഡ്‌നിയില്‍ നാളെ മുതലാണ് അവസാന ടെസ്റ്റ്. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ അപ്രതീക്ഷിത തോല്‍വിയാണ് വിരമിക്കുന്നതിനെക്കുറിച്ച് മിസ്ബയെ ചിന്തിപ്പിച്ചത്. മത്സരത്തിന്റെ രണ്ടാമിന്നിങ്‌സില്‍ റണ്ണെടുക്കാനുമായില്ല പാക്ക് നായകന്.
കളി നിര്‍ത്തുന്ന കാര്യം ആലോചിക്കുന്നുവെന്ന് മത്സരശേഷം മിസ്ബ പറഞ്ഞിരുന്നു. മിസ്ബ നായകനായി തന്നെ സിഡ്‌നിയില്‍ കളിക്കുമെന്ന് പാക്കിസ്ഥാന്‍ ടീം മീഡിയ ഡയറക്ടര്‍ അംജദ് ഹുസൈന്‍ ഇന്നലെ വ്യക്തമാക്കി. പുതുവര്‍ഷത്തലേന്ന് ടീം സ്ഡിനിയിലെത്തിയെങ്കിലും ഇന്നലെ പരിശീലനത്തിനിറങ്ങിയില്ല.
















