രാജ്‌കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയില്‍ മുംബൈക്കെതിരെ തമിഴ്‌നാട് പൊരുതുന്നു. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സില്‍.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത തമിഴ്‌നാടിനെ കാത്തത് ബാബ ഇന്ദ്രജിത്തിന്റെയും (64), കൗശിക് ഗാന്ധിയുടെയും (50) അര്‍ധശതകങ്ങള്‍. കളി നിര്‍ത്തുമ്പോള്‍ വിജയ് ശങ്കറും (41) അശ്വിന്‍ ക്രൈസ്റ്റുമാണ് (ഒമ്പത്) ക്രീസില്‍. നായകന്‍ അഭിനവ് മുകുന്ദ് (38), ശ്രീധര്‍ രാജു (19), ദിനേശ് കാര്‍ത്തിക് (16) എന്നിവരും രണ്ടക്കം കണ്ടു.
മുംബൈക്കായി ഷര്‍ദുല്‍ താക്കൂര്‍, അഭിഷേക് നായര്‍ എന്നിവര്‍ രണ്ടു വീതവും ബല്‍വീന്ദര്‍ സന്ധു, വിജയ് േേഗാഹലി എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.
















