കുറിച്ചി: കുറിച്ചി പഞ്ചായത്ത് പാപ്പാഞ്ചിറ യില്‍ യുവ രശ്മി ക്ലബ്ബിനോട് ചേര്‍ന്നുള്ള സ്ഥലത്ത്് വ്യാപകമായ മണ്ണെടുപ്പിന് ത യ്യാറെടുപ്പ് നടക്കുന്നതായി പരാതി. മുമ്പ് മണ്ണെടുപ്പു നടന്നിരുന്ന സ്ഥലത്ത് ബാക്കി നിര്‍ത്തിയിരുന്നതും അതിരുകളില്‍ നിയമപരമായി നിഷ്‌ക്കര്‍ഷിച്ചിരുന്നതുമായ മണ്ണാണ് ഇപ്പോള്‍ ഹിറ്റാച്ചി ഉപയോഗിച്ച് വാരിക്കൂട്ടി വില്‍പ്പനക്ക് തയ്യാറാക്കുന്നത്. എറണാകുളം സ്വദേശിയുടേതാണ് വസ്തു.
ഭൂമി കൃഷിക്കായി തയ്യാറാക്കുന്നു എന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം നടത്തുന്നത്. ഈ നിലയില്‍ മണ്ണെടുപ്പിനെതിരെ പ്രദേശവാസികളെല്ലാം എതിര്‍പ്പിലാണ് .ബി ജെ പി കുറിച്ചി പഞ്ചായത്ത് കമ്മിറ്റി ഇതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി.ബി ജെ പി മണ്ഡലം ജനറല്‍ സെക്രട്ടറി ബി ആര്‍ മഞ്ജീഷിന്റെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് വില്ലേജ്, താലൂക്ക് അധികാരികളെ പരാതി അറിയിച്ചു.ബി ജെ പി പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോന്‍ ഉതിക്കന്‍, അനീഷ് പാപ്പാഞ്ചിറ ബാലകൃഷ്ണന്‍, സനല്‍ ഇത്തിത്താനം തുടങ്ങിയവര്‍ പങ്കെടുത്തു. കുറിച്ചി വില്ലേജോഫീസര്‍ മണ്ണെടുപ്പിന്റെ പണികള്‍ നിര്‍ത്തിവെക്കാന്‍ അറിയിപ്പു നല്‍കിയിട്ടുണ്ട്.
















