തൃശൂര്‍: ടിപ്പര്‍ ലോറികളുടെ സൂചന പണിമുടക്കു ജനുവരി രണ്ടിന്. ഡിസംബര്‍ 26 മുതല്‍ സംസ്ഥാനത്തു ക്വാറി ക്രഷര്‍ മേഖലയില്‍ നടന്നുവരുന്ന സമരം ഒത്തുതീര്‍പ്പാക്കുക, ടിപ്പറുകള്‍ പോലീസ് അനാവശ്യമായി റോഡില്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു ജനുവരി രണ്ടിനു സംസ്ഥാനത്ത് ടിപ്പര്‍ ലോറികള്‍ സൂചന പണിമുടക്കു നടത്തുമെന്നു ടിപ്പര്‍ എര്‍ത്ത് മൂവേഴ്‌സ് സമിതി അറിയിച്ചു. തൃശൂരില്‍ ചേര്‍ന്ന ടിപ്പര്‍ എര്‍ത്ത് മൂവേഴ്‌സ് സമിതി സംസ്ഥാന കമ്മിറ്റിയോഗത്തിലാണ് പണിമുടക്ക് തീരുമാനമുണ്ടായത്. സംസ്ഥാന പ്രസിഡന്റ് പി.ഷാജി മോഹന്‍, ജനറല്‍ സെക്രട്ടറി രാജന്‍ ഡയമണ്ട് എന്നിവര്‍ പങ്കെടുത്തു.
















