സൂറിച്ച്: ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്സ്റ്റിക്‌സിന്റെ 2016ലെ മികച്ച പ്ലേമേക്കറായി ബാഴ്‌സലോണയുടെ അര്‍ജന്റീന താരം ലയണല്‍ മെസി തെരഞ്ഞെടുക്കപ്പെട്ടു. തുടരെ രണ്ടാം തവണ മെസിയുടെ നേട്ടം. പോര്‍ച്ചുഗലിന്റെ റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയ്‌ക്ക് ആദ്യ പതിനഞ്ചില്‍ ഇടംനേടാനായില്ല. ബാഴ്‌സയിലെ സഹതാരം ബ്രസീലിന്റെ നെയ്‌മര്‍ പന്ത്രണ്ടാമത്.
വിവിധ ഭൂഖണ്ഡങ്ങളിലെ 56 രാജ്യങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. മെസിക്ക് 172 പോയിന്റ് ലഭിച്ചു. രണ്ടാമതെത്തിയ ആന്ദ്രെ ഇനിയെസ്റ്റയ്‌ക്ക് 66, മൂന്നാം സ്ഥാനത്തെത്തിയ ടോണി ക്രൂസിന് 45 പോയിന്റ് ലഭിച്ചു. മെസ്യൂട്ട് ഓസില്‍ (39), റിയാദ് മെഹറസ് (36), ലൂക്ക മോഡ്രിച്ച് (36), കെവിന്‍ ഡി ബ്ര്യൂണെ (31), പോള്‍ പോഗ്ബ (26), ദിമിത്രി പായെറ്റ് (എട്ട്), ഡേവിഡ് സില്‍വ (അഞ്ച്), നെയ്‌മര്‍ (മൂന്ന്), മാരെക്ക് ഹംസിക്ക് (മൂന്ന്), തിയാഗൊ അല്‍ക്കന്താര (ഒന്ന്), ജാവിയര്‍ പാസ്റ്റര്‍ (ഒന്ന്) എന്നിവര്‍ പതിനഞ്ചു വരെ സ്ഥാനങ്ങളില്‍.
















