കോട്ടയം: ഒളിമ്പിക്‌സിനായി കായിക താരങ്ങളെ കണ്ടെത്താന്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയും നാഷണല്‍ യുവ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ സീസണ്‍-2 കോട്ടയം മേഖല തെരഞ്ഞെടുപ്പ് ജനുവരി 8ന് കോട്ടയം നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കും. കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലയിലെ കായികതാരങ്ങള്‍ കോട്ടയത്താണ് പങ്കെടുക്കേണ്ടത്.
11 മുതല്‍ 17 വയസ്സുവരെയുള്ള ആണ്‍-പെണ്‍ കുട്ടികള്‍ക്ക് പങ്കെടുക്കാം. 100,200,400 മീറ്റര്‍ സ്പ്രിന്റ് ഇനങ്ങളിലാണ് മത്സരം. രാജ്യത്താകെ 705 ജില്ലകളെ ഉള്‍പ്പെടുത്തി 100 നോഡല്‍ ജില്ലകളിലാണ് ട്രയല്‍ നടത്തുക. കേരളത്തില്‍ കോഴിക്കോട്, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം എന്നിവയാണ് ട്രയല്‍ കേന്ദ്രങ്ങള്‍. ജില്ലാ തെരഞ്ഞഎടുപ്പിനുശേഷം ബംഗ്ലൂരുവിലെ സോണല്‍ തെരഞ്ഞെടുപ്പും ദേശീയ തെരഞ്ഞെടുപ്പും വിജയകരമായി പൂര്‍ത്തീകരിക്കുന്നവരെ ഗെയില്‍ സ്‌പോണ്‍സര്‍ ചെയ്യും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിദേശകോച്ചുകളുടെ സഹായത്തോടെയുള്ള ക്യാമ്പ്, അന്താരാഷ്‌ട്ര മത്സരം, സ്‌പോര്‍ട്‌സ് കിറ്റ്, സപ്ലിമെന്റ് ഡയറ്റ് സൗകര്യം ലബിക്കും. രജിസ്‌ട്രേഷന് കോട്ടയം 8129534060, ആലപ്പുഴ 9446208508, എറണാകുളം 9526889092, ഇടുക്കി 9048087665.
















