അബുജ: പതിമൂന്നു വയസു പോലുമില്ലാത്ത കുരുന്നുകളെ നൈജീരിയയിലെ ബോക്കോ ഹറാം എന്ന ഭീകരസംഘടന പഠിപ്പിക്കുന്നത് ഇരകളെ എങ്ങനെ മാനഭംഗപ്പെടുത്തണമെന്ന്. ബന്ദികളെ പീഡിപ്പിക്കാനും മാനഭംഗപ്പെടുത്താനുമുള്ള പാഠങ്ങളാണ് ഭീകരര്‍ അവര്‍ക്ക് പകര്‍ന്നു നല്‍കുന്നത്.
സ്ത്രീകള്‍ തങ്ങളെ തോല്‍പ്പിക്കാന്‍ അനുവദിക്കരുതെന്നാണ് ഒരു ഉപദേശം. ഭീകരരുടെ പിടിയില്‍ നിന്ന് പുറത്തുവന്ന ഒരു ബാല ഭീകരനാണ് ഇക്കാര്യം പുറത്തു പറഞ്ഞത്.തങ്ങളെ കൊച്ചുകുഞ്ഞുങ്ങളാണ് മാനഭംഗപ്പെടുത്തിയതെന്ന് അടുത്തിടെ ഭീകരരുടെ താവളത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരു യുവതി വെളിപ്പെടുത്തിയിരുന്നു.
വെറും 13 വയസു തോന്നിക്കുന്ന പയ്യന്‍, ജീവിതത്തില്‍ ആദ്യമായാണ് ശാരീരിക ബന്ധത്തില്‍ അവര്‍ ഏര്‍പ്പെടുന്നതെന്ന് തോന്നി. കൈയില്‍ തോക്കുണ്ടായിരുന്നതിനാല്‍ അവന്‍ അതില്‍ ജയിക്കുകയും ചെയ്തു. യുവതി പറഞ്ഞു.
















