ബാലുശ്ശേരി: പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് നേരെയുള്ള പീഡനം അവസാനിപ്പിക്കണമെന്ന് ആദിവാസി ഗോത്രമഹാസഭാ അദ്ധ്യക്ഷ സി.കെ. ജാനു പറഞ്ഞു. നന്മണ്ട ഈസ്റ്റ് എയുപി സ്കൂളില്‍ കരിമ്പാലന്‍ സമുദായ ക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് നേരെയുള്ള പീഡനങ്ങളെ സംഘടിച്ച് പ്രതിരോധിക്കാന്‍ കഴിയണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുതിര്‍ന്ന നേതാക്കളായ കണ്ടന് കറുമ്പൊയില്‍, സി.കെ. വിനോദന്‍, ഒ.പി. രാമന്‍കുട്ടി, കെ.കെ. ഭാസ്കരന്, എം.സി.സൗമിനി, എം.സി. ശാന്തകുമാരി എന്നിവരെ ഇരിട്ടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ വി. മനോജ് കുമാര്‍ ആദരിച്ചു.
സമുദായത്തില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടി ഡോക്ടറേറ്റ് ലഭിച്ച കെ.ജി. നിഷാന്ത്, പി.കെ. ശ്യാംജിത്ത് എന്നിവരെ താമരശ്ശേരി ട്രൈബല്‍ ഓഫീസര്‍ ഷമീര്‍ അനുമോദിച്ചു.
സാംബവ മഹാസഭ സംസ്ഥാന കമ്മിറ്റി അംഗം സതീശന്, കെ.പി. എം.എസ്. ജില്ലാ പ്രസിഡന്റ് സുബ്രഹ്മണ്യന്, നിര്‍മ്മല്ലൂര്‍ ബാലന്, ബാലന്കുറ്റിക്കാട്ട്, അശോകന് കെ.എം.രാജന്, പേരാമ്പ്ര ടി.ഒ. ഷൈജുമുഹമ്മദ്, കൗണ്‍സിലര്‍ പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്മാന് സി.രാജന് സ്വാഗതവും, ജനറല്‍കണ്‍വീനര്‍ എം.സി. ലിനേഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: