മോസ്‌കോ: കഴിഞ്ഞ ദിവസം കരിങ്കടലില്‍ യാത്രാ വിമാനം തകര്‍ന്ന് വീണതില്‍ ഭീകരരുടെ ഇടപെടലുണ്ടെന്ന് കരുതുന്നില്ലെന്ന് റഷ്യന്‍ ഗതാഗത മന്ത്രി മാക്‌സിം സോക്കോലോവ്. സാങ്കേതികപ്പിഴവോ വൈമാനികന്റെ പിഴവോ ആകാം അപകടകാരണം.
84 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. റഷ്യയിലെ സോചി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് രണ്ട് മിനിറ്റിന് ശേഷമായിരുന്നു അപകടം. ലോകപ്രശസ്ത റഷ്യന്‍ ക്വയര്‍ ഗ്രൂപ്പിലെ ഗായകരും മരിച്ചവരിലുണ്ട്.
മോസ്‌കോയിലെ സൈനിക വിമാനത്താവളമായ ചാക്ലോവസ്‌കിയില്‍ നിന്ന് പുറപ്പെട്ട വിമാനം സോചിയില്‍ ഇറങ്ങി ഇന്ധനം നിറച്ച ശേഷം പ്രതിരോധമന്ത്രാലയത്തിലെ ക്വയര്‍ സംഘവുമായി പുറപ്പെടുകയായിരുന്നു.
സിറിയയിലെ കടലോര പ്രവിശ്യയായ ലടാക്കയിലെ റഷ്യന്‍ വ്യോമതാവളത്തില്‍ പുതുവര്‍ഷരാവില്‍ പരിപാടി അവതരിപ്പിക്കാനാണ് ഇവര്‍ പോയത്.
ബോംബ് ഭീഷണി 3 റെയില്‍വേ സ്‌റ്റേഷനുകള്‍ ഒഴിപ്പിച്ചു
മോസ്‌കോ: അജ്ഞാത ബോംബ് ഭീഷണിയെത്തുടര്‍ന്ന് നഗരത്തിലെ മൂന്ന് റെയില്‍വേ സ്‌റ്റേഷനുകള്‍ പോലീസ് ഒഴിപ്പിച്ചു. മൂവായിരത്തോളം പേരെയാണ് ഈ സ്റ്റേഷനുകളില്‍ നിന്നായി ഒഴിപ്പിച്ചത്.
കാസാന്‍സ്‌കൈ, ലെനിന്‍ഗ്രാഡ് സ്‌കൈ, യറോസ്ലവ്‌സ്‌കി റെയില്‍വേസ്‌റ്റേഷനുകള്‍ക്കായിരുന്നു ബോംബ് ഭീഷണി ഉണ്ടായത്. മോസ്‌കോ സ്‌ക്വയറിലാണ് ഇവ മൂന്നും സ്ഥിതി ചെയ്യുന്നത്.
















