Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇറച്ചിവെട്ടുകാരന്‍ പഠിപ്പിച്ച ധര്‍മം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2016, 03:39 pm IST
in Vicharam

ശങ്കരാചാര്യരുടെ ‘മാതൃപഞ്ചകം’ മാതാപിതാക്കോടു മക്കള്‍ക്കുള്ള കടമ ഓര്‍മിപ്പിക്കുന്നു. സ്വന്തം മാതാവിനോടുള്ള പുത്രധര്‍മം നിര്‍വഹിക്കുന്നതിന്റെ ഭാഗമാണീ ചെറുപുസ്തകം. ഗീത, ഭാഗവതം, രാമായണം, മഹാഭാരതം എന്നിവയെ ആസ്പദമാക്കി രചിച്ചിരിക്കുന്നു. തൈത്തീരിയ ഉപനിഷത്ത് മാതാപിതാക്കളെ ദേവതുല്യം ആദരിക്കണമെന്ന നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തിലുള്ള ആഖ്യാനം.

‘മാതൃപഞ്ചക’ത്തില്‍ മഹാഭാരതത്തിലെ വനപര്‍വത്തിലെ കൗശികന്‍ എന്ന ബ്രാഹ്മണന്‍ സ്വന്തം വികസനം ലക്ഷ്യമാക്കി വനത്തില്‍ തപസ്സിനു പോകുന്നു. പക്ഷേ, അതുവഴി സ്വന്തം മാതാപിതാക്കളോടള്ള ധര്‍മത്തില്‍ നിന്ന് അയാള്‍ ഒഴിഞ്ഞുമാറി. ബ്രാഹ്മണന്‍ തപസ്സ് ചെയ്യുമ്പോള്‍ മുകളില്‍നിന്നു പക്ഷിയുടെ കാഷ്ഠം ശരീരത്തില്‍ വീണു. അതിനു കാരണക്കാരനായ കൊക്കിനെ അദ്ദേഹം നോക്കി. രൂക്ഷമായ ആ നോട്ടത്തില്‍ കൊക്കു ഭസ്മമായിപ്പോയി. അതില്‍ അയാള്‍ക്ക് അഭിമാനവും അല്‍പം അഹന്തയും തോന്നി.

അടുത്ത ദിവസം അയാള്‍ ഭിക്ഷാടനത്തിനായി ഗ്രാമത്തിലേക്കു പോയി. ഒരു വീട്ടില്‍ ചെന്നപ്പോള്‍ അകത്ത് ഒരു സ്ത്രീ സംസാരിക്കുന്നതു കേള്‍ക്കാം. പക്ഷേ, ആരും ഭിക്ഷ നല്‍കാന്‍ വന്നില്ല. കാത്തുനിന്ന ബ്രാഹ്മണനെ പിന്നെ കേട്ടത് അമ്പരപ്പിച്ചു. ആ സ്ത്രീ പറഞ്ഞു: ”പക്ഷിയെപ്പോലെ എന്നെ ഭസ്മമാക്കല്ലേ, അല്‍പം കാത്തിരിക്കണം.” പിന്നീട് അവര്‍ വന്നു. താന്‍ ഭര്‍ത്താവിനെ ശുശ്രൂഷിക്കുകയായിരുന്നു എന്നും ”അടുത്ത ഗ്രാമത്തില്‍ ഒരു ഇറച്ചിവെട്ടുകാരനുണ്ട്, അയാളില്‍നിന്ന് ധര്‍മം പഠിക്കണം” എന്നും പറഞ്ഞു. അമ്പരപ്പു തോന്നി. പക്ഷേ, അയാള്‍ അടുത്ത ഗ്രാമത്തിലേക്കു പോയി ഇറച്ചിവെട്ടുകാരനെ കണ്ടു.

അയാള്‍ തന്റെ പതിവുകാര്‍ക്കു വേണ്ടതു ചെയ്യുന്ന തിരക്കിലായിരുന്നു. അതിനുശേഷം കൈകള്‍ കഴുകി അയാള്‍ വന്നു പറഞ്ഞു: ”നമുക്കു വീട്ടിലേക്കു പോകാം.”അവര്‍ അയാളുടെ വീട്ടില്‍ ചെന്നപ്പോള്‍ അയാള്‍ തന്റെ മാതാപിതാക്കളെ പരിചരിക്കാന്‍ പോയി. അതും കഴിഞ്ഞു കൗശികനെ കണ്ടു പറഞ്ഞു: ”ഒരാള്‍ സ്വന്തം കടമകള്‍ നിര്‍വഹിക്കുന്നതാണു പരമോന്നതമായ ധര്‍മം. അതു മാതാപിതാക്കളോടുള്ള ഭക്തിയുമാണ്.” ഇതു മനസ്സിലാക്കി ബ്രാഹ്മണന്‍ വീട്ടിലേക്കു പോയി മാതാപിതാക്കളെ പരിചരിച്ചു. ‘മഹാഭാരത’ത്തില്‍ ‘വ്യാധഗീത’ അഥവാ ഇറച്ചിവെട്ടുകാരന്റെ ഗീതതന്നെ ഉണ്ടല്ലോ.

ഇക്കഥയും ശങ്കരാചാര്യരുടെ ആഖ്യാനവും ഉത്തരവാദിത്വമാണു ധര്‍മം എന്നാണു പഠപ്പിക്കുന്നത്. ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒളിച്ചോട്ടമായി മതത്തെയും ഭക്തിയെയും കാണുന്ന വീക്ഷണത്തിനെതിരായ വിമര്‍ശവുമാണിത്. ധര്‍മം വെടിഞ്ഞു പുണ്യം നേടാന്‍ പോകുന്നതിനെതിരായ വിമര്‍ശനം. ഭക്തി ദൈവത്തോടു കാണിക്കുമ്പോള്‍ അതു മാതാപിതാക്കളില്‍നിന്നും മനുഷ്യരില്‍നിന്നുമുള്ള ഒളിച്ചോട്ടമല്ല.

യഹൂദചിന്തകനായ ലെവിനാസ് എഴുതി: ”ദൈവത്തേക്കാള്‍ പ്രമാണങ്ങള്‍ അനുസരിക്കണം.” ദൈവത്തിന്റെ പേരുപറഞ്ഞു പ്രമാണങ്ങളില്‍നിന്ന് ഒഴിവെടുക്കാന്‍ പാടില്ല. ഇവിടെ പ്രമാണങ്ങള്‍ ദൈവം മോസസിനു കൊടുത്ത പത്തു കല്‍പനകളാണ്. കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, മാതാപിതാക്കളെ ബഹുമാനിക്കണം… തുടങ്ങിയവ. ഈ പ്രമാണങ്ങളുടെ പാലനമാണ് അനുദിന ഉത്തരവാദിത്വങ്ങള്‍. അവ നിറവേറ്റലാണു ധര്‍മം. അതു വെടിഞ്ഞു ‘ദൈവകാര്യ’ത്തിനു പോകുന്നവന്‍ ധര്‍മം വെടിയുന്നു. അതുകൊണ്ടു ലെവിനാസ് എഴുതി, പ്രാര്‍ത്ഥനയുടെ ഒരു രൂപമാണു മറ്റുള്ളവരോടു സംസാരിക്കല്‍. ”ഒരുവന്റെ രക്ഷ ഉറപ്പാക്കലല്ല, അപരന്റെ രക്ഷ ഉറപ്പാക്കലാണു പ്രാര്‍ത്ഥന.” ”യാഥാര്‍ത്ഥ പ്രാര്‍ത്ഥന ഒരിക്കലും തനിക്കുവേണ്ടിയല്ല, അപരന്റെ ആവശ്യങ്ങള്‍ക്കുവേണ്ടിയല്ല.” ”നല്ലവനാകുക എന്നാല്‍ അപരനുവേണ്ടി” യാകലാണ്.

അപരനുവേണ്ടിയുള്ള ഈ ഉത്തരവാദിത്വബോധത്തെയാണു മനഃസാക്ഷി എന്നു നാം വിളിക്കുന്നത്. മനുഷ്യാസ്തിത്വത്തോടുള്ള ഒരുവന്റെ കടപ്പാടില്‍നിന്നു ജനിക്കുന്ന ആദി കുറ്റബോധവും അതില്‍നിന്നുണ്ടാകുന്ന ഉത്തരവാദിത്വവുമാണു ഹൈഡഗര്‍ എന്ന ജര്‍മന്‍ ചിന്തകനു മനഃസാക്ഷി. മനഃസാക്ഷിയെ അദ്ദേഹം ഇങ്ങനെ നിര്‍വചിച്ചു: ”എന്നിലുള്ള ഈ വിളി എനിക്കപ്പുറത്തുനിന്നുള്ളതും എനിക്കു മീതെനിന്നുള്ളതുമാണ്.” മനഃസാക്ഷിയുടെ വിളി അഥവാ സാക്ഷ്യം എന്നിലായിരിക്കുമ്പോഴും എനിക്കതീതമാണ്. എനിക്കതീതമായ എന്നിലെ വിളി ആള്‍ക്കൂട്ടത്തിന്റെ നപുംസകവിളിയല്ല. അത് എന്റെ ഇരുകാലിക്കൂട്ടങ്ങളുടെ ഉത്തരവാദിത്വരഹിതമായ ആരവമാണ്. അഹത്തിനുള്ളില്‍ അഹത്തെ അതിലംഘിക്കുന്ന ശബ്ദസാന്നിദ്ധ്യത്തിനു ഭാരതീയപാരമ്പര്യം ബ്രഹ്മാവ് എന്നു വിളിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണു ഞാന്‍ ബ്രഹ്മമാണ് എന്ന ഉപനിഷദ് വാക്യം മനസ്സിലാക്കേണ്ടത്.

പ്രശസ്ത ജര്‍മന്‍ മിസ്റ്റിക്കായ മയിസ്റ്റര്‍ എക്കാര്‍ട്ട് എഴുതി, ”ദൈവത്തില്‍നിന്ന് എന്നെ ഒഴിവാക്കാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു.” ദൈവനാമം ഉച്ചരിച്ച് അലസനായി നടക്കുന്നതു ഭക്തിയല്ല.

ദൈവത്തോടുള്ള കടമ നിര്‍വഹിക്കുന്നതു ദൈവത്തെ ഒഴിവാക്കി അനുദിന ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുമ്പോഴാണ്. അതുകൊണ്ടാണു വഴിയില്‍ മുറിവേറ്റു കിടക്കുന്നവനെ അവഗണിച്ചു ദേവാലയത്തിലേക്കുപോയ പുരോഹിതനും ലേവായനും യേശു പറഞ്ഞ നല്ല സമരിയാക്കാരന്റെ കഥയില്‍ ദുഷ്ടകഥാപാത്രങ്ങളാകുന്നത്. അനുദിന ജീവിതത്തിന്റെ കടമകള്‍ നിര്‍വഹിക്കുമ്പോഴാണു മനുഷ്യന്‍ ധര്‍മത്തില്‍ നിലനില്‍ക്കുന്നത്. കടമ എന്നതു കടപ്പെട്ടവനോടുള്ള കടം തീര്‍ക്കലാണ്. അപരനെ അംഗീകരിക്കുക എന്നാല്‍ എന്നിലുള്ള ഒരു വിശപ്പിന്റെ മറുപടിയാണ്. അപരനുവേണ്ടിയുള്ള വിശപ്പ്, അതു കടമയാക്കുന്നതാണു ധര്‍മം. അപരനുവേണ്ടിയുള്ള എന്നിലെ വിശപ്പ് ഒരു മുറിവുപോലെ എന്നില്‍ നിലവിളിക്കുന്നു. അതു തന്റെ വായില്‍നിന്നു ഭക്ഷണം പിടിച്ചുമാറ്റുന്നു. അതു ത്യജിച്ചു ഭുജിക്കുന്ന ധര്‍മമമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

India

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു
Samskriti

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്
Samskriti

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

പുതിയ വാര്‍ത്തകള്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.