മുക്കം: മുക്കം ടൗണിനടുത്ത് മുക്കംകടവ് പാലത്തിന് സമീപത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. മുക്കം കടവ്വെന്റ് പൈപ്പ് പാലത്തിന് അടുത്ത് നിന്നാണ് ഏകദേശം പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കഞ്ചാവ് ചെടി കുന്ദമംഗലം എക്സൈസ് സംഘം കണ്ടെത്തിയത്. 75 സെന്റീമീറ്റര്‍ നീളത്തില്‍ ചെടി വളര്‍ന്നിരുന്നു. മലയോര മേഖലയില്‍ മദ്യ മയക്കുമരുന്ന് മാഫിയയുടെ വിളയാട്ടത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് എക്സൈസ് പരിശോധന ശക്തമാക്കിയത്. കുന്ദമംഗലം എക്സൈസ് ഇന്‍സ്പെക്ടര്‍ എം.കെ. ഗിരീഷ് ,അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ വി.കെ. അബ്ദുറഹിമാന്, അബ്ദുല്‍ ജബ്ബാര്‍, ഹരീഷ് കുമാര്‍, സി.ഇ. ദീപേഷ്, പി.കെ. ഹരീഷ്, സന്തോഷ് ചെറു വോട്ട് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനക്കിടെയാണ് കുറ്റിചെടികള്‍ക്കിടയില്‍ വളരുന്ന ചെടി ശ്രദ്ധയില്‍ പെട്ടത്. പരിശോധനക്കിടെ സന്തോഷ് ചെറുവോട്ടാണ് കുറ്റിക്കാടിനിടയില്‍ ചെടി കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: