താമരശ്ശേരി: കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്ക്കാരങ്ങളെ കുറിച്ച് നടത്തുന്ന കുപ്രചരണങ്ങള്‍ക്കെതിരെ ബിജെപി താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി ജനകീയ സദസ്സ് സംഘടിപ്പിച്ചു.
ഹവാല ഇടപാടുകളും ഭീകരവാദവും കള്ളപ്പണവും തടയാന്‍ ദീര്‍ഘവീക്ഷണത്തോടെ കേന്ദ്രം നടപ്പിലാക്കിയ നോട്ട് നിരോധനത്തെ മറയാക്കി ഇടതു വലതു മുന്നണികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മേഖലാ പ്രസിഡന്റ് വി.വി. രാജന് പറഞ്ഞു.
ഇരു മുന്നണികളും കള്ളപ്പണ സഹകരണ മുന്നണികളായി അധപതിച്ചിരിക്കുന്നു. സഹകരണ സ്ഥാപനങ്ങളിലെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് അന്വേഷണം പാടില്ലെന്ന മാര്‍ക്സിസ്റ്റ്, കോണ്‍ഗ്രസ്സ് നിലപാട് അവര്‍ കള്ളപ്പണത്തിന്റെ കുഴലൂത്തുകാരായി മാറിയതിന്റെ തെളിവാണെന്നും കൂട്ടിചേര്‍ത്തു. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.പി. ശിവദാസന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ഗിരീഷ് തേവള്ളി, മണ്ഡലം പ്രസിഡണ്ട് ഷാന്‍ കട്ടിപ്പാറ കെ. പ്രഭാകരന് നമ്പ്യാര്‍ പി.സി. പ്രമോദ്, വി.പി. രാജീവന്, വത്സന് മേടോത്ത് പ്രസംഗിച്ചു. എ.ടി. സുധി സ്വാഗതവും കെ.പി. രമേശന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: