കൊച്ചി: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതിനെ തുടര്‍ന്ന് കുണ്ടന്നൂര്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ടോള്‍ബൂത്തുകളും മീഡിയനുകളും പൊളിച്ചുമാറ്റി. കുണ്ടന്നൂര്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ടോള്‍ ബൂത്തുകളും മീഡിയനുകളും അലക്‌സാണ്ടര്‍ പറമ്പിത്തറ പാലത്തിനോട് ചേര്‍ന്നുള്ള ടോള്‍ബൂത്തുകളും റോഡിന്റെ മദ്ധ്യത്തായതിനാല്‍ നീക്കണമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സണ്‍ പി. മോഹനദാസ് ഉത്തരവിട്ടിരുന്നു. കമ്മീഷന്‍ ഉത്തരവ് നടപ്പിലാക്കിയത് സംബന്ധിച്ചുള്ള നടപടി റിപ്പോര്‍ട്ട് ജനുവരിയില്‍ എറണാകുളത്ത് നടക്കുന്ന സിറ്റിംഗിന് മുമ്പായി ഹാജരാക്കണമെന്ന് കമ്മീഷന്‍ ജില്ലാ കളക്ടര്‍ക്കും നഗരസഭാ സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കി.
ടോള്‍ബൂത്തുകള്‍ പൊളിച്ചുമാറ്റാന്‍ കമ്മീഷന്‍ ജില്ലാ കളക്ടര്‍ക്കും മരട് നഗരസഭാ സെക്രട്ടറിക്കും ഒക്‌ടോബര്‍ ഒന്നിനാണ് നിര്‍ദ്ദേശം നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് ടോള്‍ബൂത്തുകള്‍ പൊളിച്ചുമാറ്റി ഗതാഗതം സുഗമമാക്കിയത്.
നഗരസഭാംഗവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ തമ്പി സുബ്രഹ്മണ്യന്‍ നല്‍കിയ പരാതിയിലായിരുന്നു നടപടി.
വെല്ലിംഗ്ടണ്‍ ഐലന്റില്‍ നിന്നുമെത്തുന്ന ചരക്കുലോറികള്‍ കുണ്ടന്നൂര്‍ വഴി വരുന്നതിനാല്‍ അപകടങ്ങളും ഗതാഗതകുരുക്കും നിത്യ സംഭവമായിരുന്നു. പശ്ചിമകൊച്ചിക്കാര്‍ വൈറ്റില ബൈപാസിലെത്തുന്നതും ഇതുവഴിയായിരുന്നു. ടോള്‍ബൂത്ത് നീക്കം ചെയ്തത് വഴി ഗതാഗതകുരുക്കിന് ഒരളവ് വരെ പരിഹാരമായ
















