പയ്യാവൂര്‍ : പയ്യാവൂര്‍ ഗവ യുപി സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബിന്റെയും പയ്യാവൂര്‍ കൃഷിഭവന്റെയും നേതൃത്വത്തില്‍ സ്‌കൂള്‍ മുറ്റത്തൊരുക്കിയ പച്ചക്കറികളുടെ വിളവെടുപ്പ് പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡെയ്‌സി ചിറ്റൂപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ജോയ് ജോസഫ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ആഗ്‌നസ് വാഴപ്പള്ളില്‍, ഇരിക്കൂര്‍ എഇഒ കെ.കെ.മോഹനന്‍, !ഡയറ്റ് ഫാക്കല്‍റ്റി എസ്. കെ.ജയദേവന്‍, കൃഷി അസിസ്റ്റന്റുമാരായ കെ.ശ്രീധരന്‍, അജീഷ് എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപകന്‍ ടോമി കുരുവിള സ്വാഗതവും കെ.രാഘവന്‍ നന്ദിയും പറഞ്ഞു. വിളവെടുത്ത പച്ചക്കറികള്‍ സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചു.
















