കണ്ണൂര്‍: കേരള ടൈനി ആന്റ് സ്മോള്‍ ഇന്‍ഡസ്ട്രീസസ് ഡെവലപ്മെന്റ് കൗണ്‍സില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.എ.കുര്യന് മാസ്റ്ററുടെ പതിമൂന്നാം അനുസ്മരണ യോഗവും വ്യവസായ സെമിനാറും കണ്ണൂരില്‍ നടന്നു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.ടി.ജനാര്‍ദ്ദനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് കെ.പി.ഭാഗ്യശീലന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി.വി.രാജന്, എ.ജയരാജന്, സി.പ്രതീപന് എന്നിവര്‍ സംസാരിച്ചു. കാരായി ദിവാകരന് സ്വാഗതവും സുമേഷ് ബാബു നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന വ്യവസായ സെമിനാര്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ അഡ്വ.ലിഷ ദീപക് ഉദ്ഘാടനം ചെയ്തു.
ചെറുകിട വ്യവസായികള്‍ നേരിടുന്ന പുതിയ സാമ്പത്തിക ക്രമങ്ങളും പ്രയാസവും എന്ന വിഷയവും കറന്‍സി രഹിത വ്യാപാരം, ഡിജിറ്റല്‍ സമ്പ്രദായം, ജിഎസ്ടി നികുതി എന്നിവയെക്കുറിച്ച് അഡ്വ.കെ.ബാബു ക്ലാസെടുത്തു. വ്യവസായികള്‍ ഇന്ന് നേരിടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന നിയമങ്ങളെക്കുറിച്ച് പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍ വൈസര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് പി.ജെ.അരുണ്‍, പരിസ്ഥിതി മലിനീകരണവും ചെറുകിട വ്യവസായവും എന്ന വിഷയത്തില്‍ എംവി.കൃഷ്ണന് എന്നിവരും ക്ലാസെടുത്തു.
സമാപന സമ്മേളനത്തില്‍ പുതിയ തൊഴില്‍ നിയമങ്ങളും പദ്ധതികളും എന്ന വിഷയത്തില്‍ റിട്ട. ജില്ലാ ലേബര്‍ ഓഫീസര്‍ പി.പി.ചന്ദ്രന് ക്ലാസെടുത്തു. എ.ജയരാജന്, കെ.ബാബുരാജ്, ജനാര്ദ്ദനന്, അനില്‍, പി.വി.സത്യാനന്ദന്, വിജയന്, ടി.കെ.ശശികുമാര്‍, മോഹനന്, എ.രാജന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: