പാനൂര്‍: മുന്‍ മന്ത്രി പി.ആര്‍ കുറുപ്പിന്റെ പതിനാറാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി കവിതാപാരായണ മല്‍സരം സംഘടിപ്പിക്കുന്നു. 29 ന് ഉച്ചക്ക് രണ്ടിന് പാനൂര്‍ പി.ആര്‍.മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അങ്കണത്തിലാണ് മല്‍സരം.യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് മല്‍സരം.
പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ പാനൂര്‍ പി.ആര്‍.മന്ദിരത്തില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0490 23 16545
















