കളമശേരി: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്‌സുമാര്‍ക്ക് ഗ്ലൗസുകളും മാസ്‌ക്കുകളും സ്റ്റിച്ചിടുന്നതിനുള്ള നൂലിനും ക്ഷാമം. പകര്‍ച്ചവ്യാധി വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ സ്വന്തം പണം ഉപയോഗിച്ചാണ് മാസ്‌ക് വാങ്ങുന്നത്. വാര്‍ഡില്‍ ടോര്‍ച്ചുകളില്‍ ഉപയോഗിക്കാനുള്ള ബാറ്ററിയും സ്വന്തമായി വാങ്ങുകയാണ്. കൂടാതെ തെര്‍മോമീറ്ററും ലഭ്യമല്ല.
ഇന്നലെ രാവിലെ ബൈക്കപകടത്തെ തുടര്‍ന്ന് ചികിത്സയ്‌ക്കായി എത്തിയ യുവാവിനോട് നൂല്‍ മേടിച്ചു കൊണ്ട് വരാന്‍ നഴ്‌സ് ആവശ്യപ്പെട്ടു.രാവിലെ ഏലൂര്‍ പാതാളത്ത് വച്ച് നടന്ന ബൈക്കപകടത്തിലാണ് ആലുവ മുപ്പത്തടം സ്വദേശിയായ യുവാവിന് താടിയെല്ലിന് പരിക്കേറ്റത്. പാതാളത്തെ ഇഎസ്‌ഐ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരുകയായിരുന്നു. അത്യാഹിത വിഭാഗത്തിലെത്തിയ യുവാവിന്റെ മുഖത്ത് മൂന്ന് സ്റ്റിച്ച് ഇടേണ്ടതായി വന്നു. എന്നാല്‍ സ്റ്റിച്ച് ഇടാനുളള നൂല്‍ ഇല്ലെന്നും പുറത്ത് നിന്ന് വാങ്ങണമെന്നും ആവശ്യപ്പെട്ടു. ആശുപത്രിക്ക് പുറത്തെ മെഡിക്കല്‍ സാറ്റോറില്‍ നിന്ന് നൂല്‍ വാങ്ങി നല്‍കിയ ശേഷമാണ് സ്റ്റിച്ചിട്ടത്.
















