കളമശ്ശേരി: മുപ്പത്തടം കൈന്റിക്കരയില് പെരിയാറിന്റെ തീരത്തുനിന്നും അനധികൃത ജലമൂറ്റ്. നാട്ടുകാരുടെ പരാതിയില്‍ കടുങ്ങല്ലൂര്‍ പഞ്ചായത്ത് നിരോധന ഉത്തരവ് നല്‍കിയിട്ടും വകവയ്ക്കാതെയാണ് ജലമൂറ്റുന്നത്. ഇതിനെതിരെ പ്രദേശവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് ജലമൂറ്റ് നടത്തുന്നത്.
കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ കടത്ത്കടവിന് സമീപത്താണ് കുളംകുഴിച്ച് വലിയതോതില്‍ വെള്ളമൂറ്റിയെടുക്കുന്നത്. ടാങ്കര്‍ ലോറികളിലാക്കി വില്പന നടത്തുകയാണ് ചെയ്യുന്നത്. ഒരുദിവസം നൂറിലധികം ലോഡ് വെള്ളം ഇവിടെനിന്നും കൊണ്ടുപോകുന്നുണ്ടൊണ് നാട്ടുകാര്‍ പറയുന്നത്. കൂടാതെ സമീപത്ത് മറ്റൊരുസ്ഥലത്തുകൂടി ജലമൂറ്റാനുള്ള കിണര്‍ നിര്‍മിക്കുകയുമാണ്. അതോടെയാണ് നാട്ടുകാരനായ സജീവ്കുമാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതിനല്‍കിയത്.
പ്രദേശത്ത് ജലക്ഷാമം സൃഷ്ടിക്കുമെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനാല്‍ പഞ്ചായത്ത് സെക്രട്ടറി സ്ഥലം ഉടമയ്ക്ക് സ്റ്റോപ്പ്മെമ്മോ നല്കി. എന്നാല്‍ ജലമൂറ്റ് പിന്നേയും തുടരുകയാണ്. അതിന്റെ അടിസ്ഥാനത്തില്‍ നിരോധന ഉത്തരവ് പാലിക്കപ്പെടുന്നില്ലെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും സെക്രട്ടറി പോലീസിന് പരാതി നല്കി. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്നും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. അതോടെയാണ് പ്രദേശവാസികള്‍ പ്രക്ഷോഭത്തിന് തയ്യാറെടുത്തിരിക്കുന്നത്. അനധികൃതമായി നടത്തുന്ന ജലമൂറ്റ് അവസാനിപ്പിക്കണമൊവശ്യപ്പെട്ട് ധര്‍ണ്ണ നടത്താനാണ് നാട്ടുകാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: