കൊച്ചി: ബിജെപി ന്യൂനപക്ഷ മോര്‍ച്ചാ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷം നടത്തി.
കച്ചേരിപ്പടിയിലുള്ള ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ മാതാപിതാക്കള്‍ക്കൊപ്പം കേക്ക് മുറിച്ചും ഉച്ചഭക്ഷണം വിളമ്പിയുമാണ് ആഘോഷം സംഘടിപ്പിച്ചത്. ആഘോഷപരിപാടികള്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ലോകത്ത് അവതരിച്ചിട്ടുള്ള ക്രിസ്തുദേവനടക്കമുള്ള മഹാത്മാക്കള്‍ സഹജീവികളോട് കാരുണ്യം കാണിക്കണമെന്നാണ് ആഹ്വാനം ചെയ്തിട്ടുള്ളതെന്നും എന്നാല്‍ സമൂഹത്തിലെ ഒരു ചെറിയ വിഭാഗമെങ്കിലും മാതാപിതാക്കളെ നടതള്ളുന്ന കാലഘട്ടത്തിലാണ് നമ്മള് ജീവിക്കുന്നതെന്നുള്ളതും ആശങ്കജനിപ്പിക്കുന്നതാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ് മോഹന്‍ദാസ് അഭിപ്രായപ്പെട്ടു.
ന്യൂനപക്ഷ മോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് ജിജിജോസഫ് മുഖ്യ അതിഥിയായി. ജില്ലാ പ്രസിഡന്റ് എന്‍.എല്‍.ജയിംസ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.എസ്.ഷൈജു, സി.ജി.രാജഗോപാല്‍, ലെന്സന്തായങ്കേരി, ന്യൂനപക്ഷമോര്‍ച്ചാ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ലാലന് കുമ്പനായില്, സി.എം.നാസ്സര്‍, മദര്‍സുപ്പീരിയര്‍ മേരിപോള്‍, ജേക്കബ് മനയില്‍, ഷാജിമാടമാക്കല് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: