ഇരിക്കൂര്‍: വീട്ടില്‍ സൂക്ഷിച്ച രണ്ടര ക്വിന്റല്‍ റബ്ബര്‍ മോഷ്ടിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് പിടികൂടി. പെടയങ്ങോട്ടെ കെ.പി.ലോഹിതദാക്ഷന്‍ (19)നെയാണ് ഇരിക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കല്ല്യാട് ചുങ്കസ്ഥാനത്തെ പി.പി.ശിവദാസന്റെ വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ നിന്നും കഴിഞ്ഞ ദിവസമാണ് റബ്ബര്‍ ഷീറ്റുകള്‍ മോഷണം പോയത്. മോഷണം നടന്ന വീടിന് സമീപം കണ്ടെത്തിയ സ്കോര്‍പിയോ കാര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. മോഷ്ടിച്ച റബ്ബര്‍ ഷീറ്റുകള്‍ ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെത്തി. വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: