തലശ്ശേരി: വ്യാപാരി വ്യവസായി ഏകോപന സമിതി കതിരൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ തലശ്ശേരി കോംട്രസ്റ്റിന്റെ സഹകരണത്തോടെ 25ന് സൗജന്യ നേത്രപരിശോധനാ തിമിര ശസ്ത്രക്രിയാ കേമ്പും ജില്ലാ കമ്മറ്റി നടപ്പിലാക്കിയ ക്ഷേമ പെന്‍ഷന്‍ യൂണിറ്റ്തല ഉദ്ഘാടനവും നടക്കുന്നതാണെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9 മുതല്‍ 1 മണിവരെ കതിരൂര്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍വെച്ചാണ് കേമ്പ് നടക്കുക. കേസ് ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സി.അച്ചുതന്‍, ഐ.ആര്‍.രജിത് കുമാര്‍, എ.വാസു, എം.കെ.സന്തോഷ്‌കുമാര്‍, എ.ഭാസ്‌കരന്‍, പി.രാഘവന്‍, ടി.രമേശന്‍ എന്നിവര്‍ പങ്കെടുത്തു.
















