കണ്ണൂര്‍: രാജേഷ് പച്ചയുടെ നൂല്ക്കൂട്ട് ചിത്രപ്രദര്‍ശനം നാളെ മുതല്‍ 24 വരെ കണ്ണൂര്‍ ട്രെയിനിങ്ങ് സ്കൂളില്‍ നടക്കും. ചിത്രകല അഭ്യസിച്ചിട്ടില്ലാത്ത രാജേഷ് നൂല്ച്ചിത്രങ്ങള് വരച്ച ശ്രദ്ധേയനായ വ്യക്തിയാണ്. കോര്പ്പറേഷന് മേയര്‍ ഇ.പി.ലത നാളെ ഉച്ചക്ക് 2 മണിക്ക് ഉദ്ഘാടനം ചെയ്യും. ഫോക്ലോര് അക്കാദമി സെക്രട്ടറി ഡോ.എ.കെ.നമ്പ്യാര്‍ അധ്യക്ഷത വഹിക്കും. 24 ന് നടക്കുന്ന സമാപന സമ്മേളനത്തിന് മുന്‍ എന്‍എസ്ജി കമാണ്ടോ പി.വി.മനീഷ് മുഖ്യാതിഥിയാകും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: