മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ അത്‌ലറ്റിക് ക്ലബ്ബിനു ജയം. സെല്‍റ്റ ഡി വിഗൊയെ ഒന്നിനെതിരെ രണ്ടു ഗോളിന് തോല്‍പ്പിച്ചു. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം ഇയാഗൊ അസ്പാസിന്റെ ഗോളില്‍ മുന്നിലെത്തിയ സെല്‍റ്റയ്‌ക്കെതിരെ അവസാന പത്ത് മിനിറ്റില്‍ നേടിയ രണ്ടു ഗോളില്‍ അത്‌ലറ്റിക് ക്ലബ് ജയിച്ചു കയറി. 82ാം മിനിറ്റില്‍ അദൂരിസ് ടീമിനെ ഒപ്പമെത്തിച്ചു. ഇഞ്ചുറി ടൈമില്‍ സാന്‍ ജോസ് വിജയ ഗോളും നേടി.
















