Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചെപ്പോക്കിലും ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2016, 08:52 pm IST
in Sports

ചെന്നൈ: ചെപ്പോക്കിലും തിരക്കഥയ്‌ക്ക് മാറ്റമില്ല. ഇടയ്‌ക്കൊന്നു പൊരുതിയെങ്കിലും ഇന്ത്യന്‍ കരുത്തിനു മുന്നില്‍ അവസാന ടെസ്റ്റിലും ഇംഗ്ലണ്ട് നമിച്ചു. രവീന്ദ്ര ജഡേജയുടെ ഏഴു വിക്കറ്റ് മികവില്‍ അവസാന ടെസ്റ്റില്‍ ഇന്നിങ്‌സിനും 75 റണ്‍സിനും ജയം. ഇതോടെ അഞ്ചു മത്സര പരമ്പര 4-0ന് ഇന്ത്യക്കു സ്വന്തം. ട്രിപ്പിള്‍ സെഞ്ചുറിയുമായി മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയ കരുണ്‍ നായര്‍ കളിയിലെ താരം. പരമ്പരയിലുടനീളം മുന്നില്‍ നിന്ന് നയിച്ച് റണ്‍ വാരിക്കൂട്ടിയ നായകന്‍ വിരാട് കോഹ്‌ലി പരമ്പരയുടെ താരം.

വിക്കറ്റ് നഷ്ടമില്ലാതെ 12 എന്ന നിലയില്‍ അവസാന ദിനം തുടങ്ങിയ ഇംഗ്ലണ്ടിനു ലക്ഷ്യമായിരുന്നത് മറ്റൊരു തോല്‍വി ഒഴിവക്കല്‍. ആദ്യ വിക്കറ്റില്‍ 103 റണ്‍സ് ചേര്‍ത്ത് കീറ്റണ്‍ ജെന്നിങ്‌സും (54), അലിസ്റ്റര്‍ കുക്കും (49) തുടക്കത്തില്‍ പ്രതീക്ഷ കാത്തു. ഉച്ചഭക്ഷണത്തിനു ശേഷം കുക്കിനെ ലെഗ് സ്ലിപ്പില്‍ രാഹുലിന് കൈയിലെത്തിച്ച് കൂട്ടുകെട്ട് പിരിച്ചു ജഡേജ. അധികം വൈകാതെ ജെന്നിങ്‌സും ഈ ഇടംകൈയന് ഇരയായി. ചായയ്‌ക്ക് മുന്‍പ് ജോ റൂട്ട് (ആറ്), ജോണി ബെയര്‍സ്റ്റൗ (ഒന്ന്) എന്നിവരും മടങ്ങിയതോടെ ഇംഗ്ലണ്ട് പ്രതിസന്ധിയിലായി.

അഞ്ചാം വിക്കറ്റില്‍ ആദ്യ ഇന്നിങ്‌സിലെ സെഞ്ചുറിക്കാരന്‍ മോയിന്‍ അലിയും (44), ബെന്‍ സ്റ്റോക്‌സും (23) ചേര്‍ന്നതോടെ ഇംഗ്ലണ്ടിന് വീണ്ടും ആശ്വാസം.

192ല്‍ നില്‍ക്കെ അലിയെ ജഡേജ അശ്വിന്റെ കൈയിലെത്തിച്ചതോടെ അവരുടെ തകര്‍ച്ച തുടങ്ങി. 15 റണ്‍സിനിടെ ശേഷിച്ച വിക്കറ്റുകളും പിഴുത് ഇന്ത്യ ജയം പൂര്‍ത്തിയാക്കി. 25 ഓവറില്‍ 48 റണ്‍സ് വഴങ്ങി ജഡേജ ഏഴു വിക്കറ്റെടുത്തത്. കരിയറിലെ ആറാം അഞ്ച് വിക്കറ്റ് നേട്ടം. ആദ്യ ഇന്നിങ്‌സില്‍ മൂന്നു വിക്കറ്റെടുത്ത സ്പിന്നര്‍ക്ക് ആദ്യത്തെ പത്തു വിക്കറ്റ് നേട്ടവും സ്വന്തം. ശേഷിച്ച വിക്കറ്റുകള്‍ ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, അമിത് മിശ്ര എന്നിവര്‍ പങ്കിട്ടു.

യുവനിരയുടെ കൂട്ടായ പ്രവര്‍ത്തനമാണ് ജയം സമ്മാനിച്ചതെന്ന് മത്സര ശേഷം നായകന്‍ വിരാട് കോഹ്‌ലി പറഞ്ഞു. ഇംഗ്ലണ്ടിന്റെ മികച്ച ടോട്ടലിലേക്ക് ആദ്യം രാഹുലും പിന്നീട് കരുണും പട നയിച്ചു. 281 റണ്‍സ് ലീഡ് നേടിയതോടെ ജയിക്കാമെന്ന പ്രതീക്ഷ വളര്‍ന്നു. ജഡേജ അതു പൂര്‍ത്തിയാക്കി.

തോല്‍വിക്ക് ഒഴിവുകഴിവില്ലെന്ന് ഇംഗ്ലണ്ട് നായകന്‍ അലിസ്റ്റര്‍ കുക്ക്. ഇന്ത്യയായിരുന്നു മികച്ച ടീം അവര്‍ ജയം അര്‍ഹിച്ചിരുന്നു. വിട്ടുകളഞ്ഞ ക്യാച്ചുകളും തോല്‍വിക്കു കാരണമായി. മുന്നില്‍ നിന്ന് നയിച്ച വിരാട് അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും കുക്ക് പറഞ്ഞു.

ഇനി നാട്ടിലേക്കു മടങ്ങുന്ന ഇംഗ്ലണ്ട് ടീം ജനുവരിയില്‍ ഏകദിന, ട്വന്റി20 പരമ്പരയ്‌ക്കായി മടങ്ങിയെത്തും.

സ്‌കോര്‍ബോര്‍ഡ്

ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സ് 477

ഇന്ത്യ ഒന്നാമിന്നിങ്‌സ്

759/7 ഡിക്ല.

ഇംഗ്ലണ്ട് രണ്ടാമിന്നിങ്‌സ്

അലിസ്റ്റര്‍ കുക്ക് സി രാഹുല്‍ ബി ജഡേജ 49, കീറ്റണ്‍ ജെന്നിങ്‌സ് സി ആന്‍ഡ് ബി ജഡേജ 54, ജോ റൂട്ട് എല്‍ബിഡബ്ല്യു ബി ജഡേജ 6, മോയിന്‍ അലി സി അശ്വിന്‍ ബി ജഡേജ 44, ജോണി ബെയര്‍സ്റ്റൗ സി ജഡേജ ബി ഇഷാന്ത് 1, ബെന്‍ സ്റ്റോക്‌സ് സി കരുണ്‍ ബി ജഡേജ 23, ജോസ് ബട്‌ലര്‍ നോട്ടൗട്ട് 6, ലിയാം ഡ്വാസണ്‍ ബി മിശ്ര 0, ആദില്‍ റഷീദ് സി ജഡേജ ബി ഉമേഷ് 2, സ്റ്റുവര്‍ട്ട് ബ്രോഡ് സി ചേതേശ്വര്‍ ബി ജഡേജ 1, ജേക്ക് ബാള്‍ സി കരുണ്‍ ബി ജഡേജ 0, എക്‌സ്ട്രാസ് 21, ആകെ 88 ഓവറില്‍ 207.

വിക്കറ്റ് വീഴ്ച: 1-103, 2-110, 3-126, 4-129, 5-192, 6-193, 7-196, 8-200, 9-207, 10-207.

ബൗളിങ്: ഇഷാന്ത് ശര്‍മ 10-2-17-1, ആര്‍. അശ്വിന്‍ 25-6-56-0, രവീന്ദ്ര ജഡേജ 25-5-48-7, ഉമേഷ് യാദവ് 14-1-36-1, അമിത് മിശ്ര 14-4-30-1.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളില്‍ സംസ്‌കാരവും മൂല്യബോധവും വളര്‍ത്തുന്നതില്‍ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

പുതിയ വാര്‍ത്തകള്‍

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.