കോലഞ്ചേരി: വികലാംഗയായ അങ്കണവാടി ടീച്ചറെ സിപിഐ നേതാവ് ആക്രമിച്ചു. കോലഞ്ചേരി പങ്കോടിലാണ് സംഭവം. ഇന്നലെ ഉച്ചയോടുകുടി സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മരുമകനും പാര്‍ട്ടി പ്രവര്‍ത്തകനുമായ ശിവരാമനും സംഘവും ചേര്‍ന്നാണ് വികാലാംഗയായ അങ്കണവാടി ടീച്ചര്‍ രമ(53)യെ ആക്രമിച്ചത്. പങ്കോട് കുപ്പതടത്തില് ജോര്‍ജിന്റെ ഭാര്യയാണ്. മനയത്തുപീടിക അംഗനവാടി ടീച്ചറാണ് രമ. പ്രതി പങ്കോട് ചോലാട്ടു വീട്ടില്‍ ശിവരാമന് കോതമംഗലം കെ എസ് ഇ ബി എഞ്ചിനീയറാണ്. ടീച്ചരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് അഞ്ച് തുന്നിക്കെട്ടുള്ളതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: