Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യക്ക് റെക്കോര്‍ഡ് സ്‌കോര്‍; 7ന് 759 ഡിക്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2016, 10:24 pm IST
inSports

ചെന്നൈ: മലയാളി കരുണ്‍ നായരുടെ ട്രപ്പിള്‍ സെഞ്ചുറിയുടെ കരുത്തില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്‌സില്‍ ഇന്ത്യക്ക് റെക്കോര്‍ഡ് സ്‌കോര്‍. കരുണ്‍ നായരുടെ (303 പുറത്താകാതെ) യും ഓപ്പണര്‍ ലോകേഷ് രാഹുലിന്റെയും (199) തകപ്പന്‍ പ്രകടനങ്ങളുടെ കരുത്തില്‍ ഇന്ത്യ ആദ്യ ഇന്നിങ്ങ്‌സില്‍ 7 വിക്കറ്റ് 759 റണ്‍സ് അടിച്ചുകൂട്ടി ഡിക്ലയര്‍ ചെയ്തു.

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്നലെ നേടിയത്. 2009ല്‍ ശ്രീലങ്കയ്‌ക്കെതിരെ മുംബൈയില്‍ നേടിയ 726 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇന്ത്യ തിരുത്തിയത്. അവസാന ദിനം പിച്ച് സ്പിന്നിനെ വഴിവിട്ടു സഹായിച്ചാല്‍ ഇന്ത്യയ്‌ക്ക് വിജയത്തിലെത്താം.

ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് 477 റണ്‍സിലവസാനിച്ചിരുന്നു. ഇതോടെ ഒന്നാം ഇന്നിങ്ങ്‌സില്‍ ഇന്ത്യ 282 റണ്‍സിന്റെ ലീഡ് നേടി. തുടര്‍ന്ന് രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് നാലാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 12 റണ്‍സെടുത്തു. 9 റണ്ണുമായി ജെന്നിങ്‌സും മൂന്ന് റണ്ണുമായി അലിസ്റ്റര്‍ കുക്കും ക്രീസില്‍.

നാല് വിക്കറ്റ് നഷ്ടത്തില്‍ 391 റണ്‍സെന്ന നിലയില്‍ നാലാം ദിവസത്തെ കളി തുടങ്ങിയ ഇന്ത്യ മലയാളി താരം കരുണ്‍ നായരുടെ ട്രിപ്പിള്‍ സെഞ്ച്വറിയുടെ മികവിലാണ് റെക്കോര്‍ഡ് സ്‌കോറിലെത്തിയത്. രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരുടെ അര്‍ദ്ധസെഞ്ചുറികളും ഓപ്പണര്‍ ലോകേഷ് രാഹുലിന്റെ 199 റണ്‍സും ഇന്ത്യന്‍ ഇന്നിങ്ങ്‌സിന് കരുത്തേകി. മൂന്ന് സെഞ്ചുറി കൂട്ടുകെട്ടുകളാണ് കരുണ്‍ നായര്‍ പടുത്തുയര്‍ത്തിയത്. ആറാം വിക്കറ്റില്‍ അശ്വിനുമായി ചേര്‍ന്ന് 181 റണ്‍സും നാലാം വിക്കറ്റില്‍ ലോകേഷ് രാഹുലുമായി ചേര്‍ന്ന് 161 റണ്‍സും ഏഴാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയുമായി ചേര്‍ന്ന് 138 റണ്‍സും നേടി. അശ്വിന്‍ 67 റണ്‍സും ജഡേജ 51 റണ്ണും നേടി.

ഇന്നലെ ഇന്നിങ്ങ്‌സ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത് സ്‌കോര്‍ 435-ല്‍ എത്തിയപ്പോള്‍. 17 റണ്‍സുമായി ബാറ്റിങ്ങ് ആരംഭിച്ച മുരളി വിജയ് 12 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഡോസന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. ഇതോടെ ഇന്ത്യന്‍ വാലറ്റത്തെ വേഗം മടക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ഇംഗ്ലീഷ് ബൗളര്‍മാര്‍. എന്നാല്‍ കരുണിനൊപ്പം കരുണിനൊപ്പം അശ്വിനും ജഡേജയും മികച്ച ബാറ്റിങ്ങ് കാഴ്ചവെച്ചതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡും ഡോസണും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.